സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം ചന്ദ്രന്‍ അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വൈകീട്ടോടെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ സംസ്കാരം നാളെ വൈകുന്നേരം 3 മണിയ്ക്ക് വീട്ടുവളപ്പിൽ നടക്കും.
പാലക്കാട് ജില്ലയില്‍ സിപിഐഎമ്മിനെ ശക്തിപ്പെടുത്തിയതില്‍ പ്രധാനിയാണ് എം ചന്ദ്രന്‍. ആനക്കര മിച്ചഭൂമി സമരത്തില്‍ പങ്കെടുത്താണ് രാഷ്ട്രീയത്തില്‍ സജീവമായത്. അടിയന്തരാവസ്ഥക്കാലത്ത് സിപിഐഎമ്മിന്റെ കപ്പൂര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന എം ചന്ദ്രന്‍ 1982-ല്‍ തൃത്താല ഏരിയാകമ്മിറ്റി രൂപീകരിച്ചപ്പോള്‍ ആദ്യ സെക്രട്ടറിയായി.
1980 മുതല്‍ എട്ടുവര്‍ഷം കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1987 മുതല്‍ 98 വരെ പതിനൊന്നു വര്‍ഷക്കാലം സിപിഐഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. പാലക്കാട് സംസ്ഥാനസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി.
2006 മുതല്‍ 2016വരെ പത്തുവര്‍ഷം നിയമസഭയില്‍ ആലത്തൂരിനെ പ്രതിനിധീകരിച്ചു. ജില്ലയിലെ സര്‍വീസ് സംഘടനയുടെയും സിഐടിയുവിന്റെയും നേതൃസ്ഥാനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. പാലക്കാട്ടെ സംഘ്പരിവാര്‍ രാഷ്ട്രീയ പ്രതിരോധിച്ച ശക്തനായ നേതാവുകൂടിയാണ് വിടവാങ്ങുന്നത്.
എം കോമളവല്ലിയാണ് ഭാര്യ. ഹൈക്കോടതിയിലെ അഭിഭാഷകനായ എം പി ഹാഷി, ചാര്‍ട്ടേട് അക്കൗണ്ടന്റ് എം പി സാബി എന്നിവരാണ് മക്കള്‍.എം ചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവർ അനുശോചിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here