ചില മാധ്യമ പ്രവർത്തകർ നിലവിലെ ഭരണ വ്യവസ്ഥയ്ക്കൊപ്പം സ്വമേധയാ നിൽക്കാൻ തയ്യാറാകുന്നു; എം ജി രാധാകൃഷ്ണൻ

ചില മാധ്യമപ്രവർത്തകർ ശരിയെന്ന ബോധത്തിൽ നിലവിലെ ഭരണ വ്യവസ്ഥയ്ക്കൊപ്പം നിൽക്കാൻ സ്വമേധയാ തയ്യാറായി വരുന്നു എന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ എം ജി രാധാകൃഷ്ണൻ. ഇത്തരത്തിലുള്ളൊരു പ്രവണത എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. തിരുവന്തപുരത്ത് നടന്ന മാധ്യമ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also  read:പാസഞ്ചര്‍ ട്രെയിന് തീപിടിച്ച് 5 കോച്ചുകള്‍ കത്തിനശിച്ചു, വീഡിയോ

“മാധ്യമപ്രവർത്തകരിൽ ഒരു വലിയ വിഭാഗം തങ്ങൾ ചെയ്യുന്നത് ശരിയാണ് എന്ന് ആത്മാർഥമായി വിശ്വസിച്ച്, സ്വേച്ഛാധികാര വ്യവസ്ഥയ്ക്കൊപ്പം സ്വമേധയാ നിൽക്കുകയാണ്.അടിയന്തരവസ്ഥ കാലത്തൊക്കെ ഭയപ്പെടുത്തിയാണ് വരുതിക്ക് കൊണ്ടുവന്നതെങ്കിൽ ഇപ്പോൾ സ്വമേധയാ ബി ജെ പി സർക്കാരിനൊപ്പം നിൽക്കുന്നു. ഇത് എന്ത്‌കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല എന്നും എം ജി രാധാകൃഷ്ണൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News