കല്യാണം കഴിക്കാതെ പതിനഞ്ച് വര്‍ഷം ഒരുമിച്ച് ജീവിക്കുന്നത് ചെറിയ കാര്യമല്ല, പ്രേമത്തിന് കണ്ണും കാതുമില്ലല്ലോ; എം ജി ശ്രീകുമാർ

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ പാട്ടുകാരനാണ് എം ജി ശ്രീകുമാർ. മോഹൻലാൽ ചിത്രങ്ങളിലെ നിരവധി ഗാനങ്ങൾ കൊണ്ട് എം ജി തന്റേതായ ഒരു ഇടം തന്നെ സിനിമാ ലോകത്ത് സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും മുൻ ജീവിതത്തെ കുറിച്ചും എം ജി ശ്രീകുമാർ മുൻപ് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ജനുവരി 14 ന് എംജിയുടെയും ഭാര്യ ലേഖയും വിവാഹവാര്ഷിക ദിനത്തിൽ എംജിയുടെ പഴയകാല സംഭാഷണങ്ങൾ സോഷ്യൽ മീഡിയ ചർച്ചയാക്കുകയാണ്.

എം ജി ശ്രീകുമാർ തൻ്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത്

ALSO READ: ‘സ്വാസികയും ലെനയും മരമണ്ടൻ തള്ളുകളും’, ഈ സിനിമാക്കാർക്ക് ഇതെന്തുപറ്റി? ശാസ്ത്രബോധമുള്ള ഒരാളുമില്ലേ ഇവിടെ

ഞങ്ങളുടെ വിവാഹത്തില്‍ ഏറെയും എതിര്‍പ്പ് വീട്ടുകാര്‍ക്കായിരുന്നു. കൂട്ടുകാര്‍ക്കും എതിര്‍പ്പായിരുന്നു. പക്ഷെ ഞങ്ങള്‍ എല്ലാത്തിനെയും തരണം ചെയ്തു ഒന്നായി. കല്യാണം കഴിക്കാതെ പതിനഞ്ച് വര്‍ഷം ഒരുമിച്ച് ജീവിക്കുകയെന്ന് പറഞ്ഞാൽ അത് ചെറിയ കാര്യമല്ല.

ലിവിങ് ടുഗദര്‍ ഇപ്പോഴാണെങ്കില്‍ പുതിയ പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒന്നുകില്‍ പയ്യന്‍ തേക്കും. അല്ലെങ്കില്‍ പെണ്ണ് തേക്കും. എന്തായാലും തേപ്പ് ഉറപ്പാണ്. പ്രേമത്തിന് കണ്ണില്ല, കാതില്ല എന്നൊക്കെ പറയുന്നത് എന്റെയും ലേഖയുടെയും കാര്യത്തില്‍ നൂറ് ശതമാനം സത്യമാണ്. അമ്മയ്ക്ക് വളരെ ഇഷ്ടമായിരുന്നു ലേഖയെ. എന്റെ അമ്മക്ക് വയ്യാതെ ഇരുന്നപ്പോൾ ലേഖയ്ക്ക് അവിടെ പോയി പരിചരിക്കാൻ കഴിഞ്ഞില്ല.

ALSO READ: വിമാനത്തിന്റെ ശുചിമുറിയിൽ കുടുങ്ങിയ യാത്രക്കാരന് ടിക്കറ്റ് തുക തിരികെ നൽകാനൊരുങ്ങി സ്പൈസ് ജെറ്റ്

അമ്മയുടെ എല്ലാ കാര്യങ്ങളും ഞങ്ങൾ നോക്കിയിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിൽ ഈ ബന്ധം കൊണ്ട് മറ്റാർക്കാണ് വിഷയം എന്ന കാര്യം എനിക്ക് അറിയില്ല. എന്നെ കുടുംബം അകറ്റി നിർത്തിയപ്പോഴും എനിക്ക് സങ്കടം തോന്നിയിരുന്നില്ല. കുട്ടികൾ വേണ്ടെന്ന് ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ചതാണ്. കുട്ടികളുണ്ടായാൽ നല്ലത് ആയിരിക്കണം. അല്ലെങ്കിൽ ഉണ്ടാകാതെ ഇരിക്കുന്നതാണ് നല്ലത്. കണ്ടും കേട്ടും മനസിലാക്കിയ തീരുമാനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News