പ്രശസ്ത സംഗീതജ്ഞന്‍ കമുകറ പുരുഷോത്തമന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ സംഗീത പുരസ്‌കാരം ഗായകന്‍ എം.ജി ശ്രീകുമാറിന്. 50,000 രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. മെയ് 20 ന് തിരുവനന്തപുരം സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍വച്ച് പുരസ്‌കാര സമര്‍പ്പണം നടക്കും
1983 ല്‍ കൂലി എന്ന സിനിമയിലൂടെ ചലച്ചിത്രഗാനാലാപരംഗത്തേക്ക് വന്ന എം.ജി ശ്രീകുമാര്‍ നാല് ദശാബ്ദത്തിലേറെയായി സംഗീതരംഗത്ത് നിറസാന്നിധ്യമാണ്. മലയാളത്തിന് പുറമേ വിവിധ ഭാഷകളിലായി ആയിരത്തിലധികം ഗാനങ്ങള്‍ എം.ജി ശ്രീകുമാര്‍ ആലപിച്ചു. രണ്ട് തവണ ദേശീയ അവാര്‍ഡും മൂന്ന് തവണ സംസ്ഥാന അവാര്‍ഡും ലഭിച്ചു, ഗായകന്‍, സംഗീത സംവിധായകന്‍, റിയാലിറ്റി ഷോകളിലെ വിധികര്‍ത്താന് എന്ന് തുടങ്ങി നിരവധി റോളുകളില്‍ സംഗീത രംഗത്ത് സജീവമാണ് എം.ജി ശ്രീകുമാര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here