ചലച്ചിത്ര സംഗീതമേഖലയിൽ തനിക്കെതിരേ ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. അടുത്തകാലത്തുപോലും ലോബിയുടെ ഭാഗമായി സിനിമയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിരുന്നു. ഈശ്വരന്റെ ലോബി എനിക്കൊപ്പമുണ്ടെന്നും അതിന്റെ തെളിവാണ് 11-ാമത് സംസ്ഥാന പുരസ്കാരമെന്നും ജയചന്ദ്രൻ പറഞ്ഞു . കേസരി സ്മാരക ട്രസ്റ്റിന്റെ ‘മീറ്റ് ദി പ്രസ്’ പരിപാടിയിലാണ് എം. ജയചന്ദ്രന്റെ ഇക്കാര്യം വെളിപ്പെടുത്തിയത്.
also read: കുട്ടികളെ മർദ്ദിച്ചിട്ടില്ല; അഫ്സാനക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് നൗഷാദ്
സിനിമയിൽ ഒറ്റയ്ക്ക് നടക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്കായി ഒരുപാതയുണ്ടെന്ന് വിശ്വസിക്കുന്നു. ആ പാതയിലൂടെ നടക്കുമെന്നും ജയചന്ദ്രൻ പറഞ്ഞു.അടുത്തകാലത്തു പോലും ലോബിയുടെ ഭാഗമായി സിനിമയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിരുന്നു. പക്ഷേ, ഈശ്വരന്റെ ലോബി എനിക്കൊപ്പമുണ്ട്. അതിന്റെ തെളിവാണ് 11-ാമത് സംസ്ഥാന പുരസ്കാരമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ താത്പര്യമില്ല. സംഗീതത്തോട് മാത്രമാണ് താത്പര്യം. ഇതിനുപിന്നിലുള്ള രാഷ്ട്രീയം, പിടിവലികൾ, ഇത്തരത്തിലുള്ള കാര്യങ്ങളിലൊന്നും ഒരിക്കലും ഉൾപ്പെട്ടിട്ടില്ല.
സിനിമയിൽ വന്നിട്ട് 28 വർഷങ്ങളായി. രണ്ടുവർഷം കൂടി കഴിയുമ്പോൾ സംഗീതത്തിന്റെ 30 വർഷത്തേക്കുറിച്ച് സംസാരിക്കാൻ പത്രപ്രവർത്തക യൂണിയൻ ഇടംതരട്ടേയെന്ന് ആഗ്രഹിക്കുന്നു. 28 വർഷവും കടന്ന് മുന്നോട്ടുപോകുന്നെങ്കിൽ അത് നമ്മൾ ഇത്തരത്തിലുള്ള നെഗറ്റീവായ കാര്യങ്ങൾക്ക് വില കൊടുക്കാത്തതു കൊണ്ടാണ്. സംഗീതമെന്നാൽ പോസിറ്റിവിറ്റിയാണെന്നും ജയചന്ദ്രൻ പറഞ്ഞു.
അതേസമയം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് എം. ജയചന്ദ്രനാണ് ലഭിച്ചത്. ആയിഷ, പത്തൊമ്പതാം നൂറ്റാണ്ട് എന്നിവയായിരുന്നു ചിത്രങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here