‘എയ്ഡ്സും പീഡോഫീലിയയും വർധിക്കാൻ കാരണം സ്വവർഗാനുരാഗം’, വീണ്ടും വിവാദ പരാമർശവുമായി എം കെ മുനീർ

സ്വവർഗാനുരാഗത്തെ മോശമായി ചിത്രീകരിച്ച് ലീഗ് നേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ. സ്വവർഗാനുരാഗികൾ കാരണം ധാരാളം സാമൂഹ്യ പ്രശ്നങ്ങളുണ്ടെന്ന് എം കെ മുനീർ പറഞ്ഞു. പീഡോഫീലിയയും (കുട്ടികൾക്കെതിരായ ലൈംഗിക വൈകൃതം) എയ്ഡ്‌സ് കേസുകളും വർധിക്കാൻ പ്രധാന കാരണങ്ങളിലൊന്ന് സ്വവർഗാനുരാഗമാണെന്ന് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുനീർ പറഞ്ഞത്. മുൻപും സമാനമായ നിലപാട് സ്വീകരിച്ചയാളാണ് മുനീർ.

എം കെ മുനീറിന്റെ വിവാദ പരാമർശം

ALSO READ: ഗരുഡൻ തൂക്കത്തിനിടെ കുഞ്ഞ് താഴെ വീണ സംഭവം; നടപടിയെടുക്കാൻ നിർദ്ദേശം നൽകി സംസ്ഥാന ബാലാവകാശ കമ്മീഷൻ

ഞാനെപ്പോഴും ട്രാൻസ്ജൻഡർ സമുദായത്തോടൊപ്പമാണ്. ഞാനാണ് ട്രാൻസ്ജൻഡർ നയം നടപ്പാക്കിയത് എന്നാൽ സ്വവർഗാനുരാഗത്തിലേക്ക് വരുമ്പോൾ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. എയ്ഡ്സ് കേസുകളും പീഡോഫീലിക്ക് കുറ്റകൃത്യങ്ങളും വർധിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് സ്വവർഗാനുരാഗമാണ്. പ്രായപരിധിയോ സമ്മതമോ കൂടത്തെ ആരുമായും ലൈംഗിക ബന്ധത്തിലേർപ്പെടാൻ സ്വവർഗാനുരാഗികളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പുതിയ സംഘമുണ്ട് ഇപ്പോൾ.

ALSO READ: കേരളത്തിലെ ബീച്ച് ടൂറിസത്തെ തകർക്കാർ ചില ലോബികൾ ശ്രമിക്കുന്നു: മന്ത്രി മുഹമ്മദ്‌ റിയാസ്

പ്രൈഡ് മാർച്ചുകൾ ഇന്ന് കേരളത്തിലും സംഘടിപ്പിക്കുന്നുണ്ട്. അത്തരം പ്രൈഡ് മാർച്ചുകൾ സ്പോൺസർ ചെയ്യുന്നത് കോർപ്പറേറ്റ് കമ്പനികളാണ്. സ്വവർഗാനുരാഗം ഒരു സാമൂഹിക പ്രശ്നമല്ലെങ്കിൽ എന്തുകൊണ്ടാണ് അവരുടെ വിവാഹം സുപ്രീം കോടതി നിയമവിധേയമാക്കാത്തത്. ജൻഡർ ന്യൂട്രൽ യൂണിഫോമുകളുടെ കാര്യത്തിൽ ഞാൻ സ്ത്രീകൾക്കൊപ്പമാണ്. പുരുഷമേധാവിത്വ സമൂഹത്തിൽ നമ്മൾ ഒരിക്കലും പുരുഷന്മാരോട് ഒരു പ്രത്യേക വേഷം ധരിക്കാൻ ആവശ്യപ്പെടാറില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News