കര്‍ണാടകയിലെ അങ്കോളയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മലയാളി യുവാവ് അകപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് എം കെ രാഘവൻ എംപി. എൻ എച്ചിന്റെ ഭാഗത്തുനിന്നും വലിയ തോതിൽ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്നാണ് എം പി പറഞ്ഞത്. അതേസമയം കർണാടക കോൺഗ്രസിന്റെ ഉത്തരവാദിത്വമില്ലായ്മയെ സംബന്ധിച്ച് സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഇതോടെ കർണാടക ഭരിക്കുന്നത് എൻ എച്ച് ആണോ കോൺഗ്രസ് ആണോ എന്ന ചോദ്യം അദ്ദേഹത്തിനെതിരെ ഉയരുകയാണ്.
ALSO READ: പുനലൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് ബസ് തട്ടികൊണ്ട് പോയ ലോറി ഡ്രൈവർ പൊലീസ് പിടിയിൽ
എന്നാൽ അർജുനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. രക്ഷാദൗത്യം ഇന്നത്തേക്ക് നിര്‍ത്തി. പ്രദേശത്തുള്ള ശക്തമായ മഴയും അവിടെ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതുമാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ രക്ഷാസംഘത്തെ നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാദൗത്യം നാളെ പുലര്‍ച്ചെ 5 മണിയോടെ വീണ്ടും തുടരും. റഡാര്‍ ഉള്‍പ്പടെയുള്ള നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരിക്കും ദൗത്യസംഘത്തിന്റെ നാളത്തെ പ്രവര്‍ത്തനം. അപകടം നടന്ന് നാല് ദിവസം പൂര്‍ത്തിയാകാനായിട്ടും രക്ഷാദൗത്യം എങ്ങുമെത്താത്തതില്‍ കര്‍ണാടക സര്‍ക്കാരിനും ദുരന്തനിവാരണ സംവിധാനത്തിനുമെതിരെ വ്യാപക വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉയര്‍ന്നിട്ടുള്ളത്.
ALSO READ: കങ്കുവയുടെ ആദ്യഗാനം പുറത്തുവിടുന്ന തീയതി പ്രഖ്യാപിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here