തെരഞ്ഞെടുപ്പ് വരുമ്പോൾ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ കുറിച്ചല്ല ജനങ്ങൾ അന്വേഷിക്കുക: മധ്യപ്രവർത്തകരുടെ ചോദ്യത്തോട് മുഖം തിരിച്ച് എം കെ രാഘവൻ എം പി

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് മുഖം തിരിച്ച് എം കെ രാഘവൻ എം പി. തെരഞ്ഞെടുപ്പ് വരുമ്പോൾ എന്താണ് എം പി ചെയ്തത് എന്നാണ് ചോദിക്കുകയെന്നും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ കുറിച്ചല്ല ജനങ്ങൾ ചോദിക്കുകയെന്നും  എം കെ രാഘവൻ പറഞ്ഞു. കേന്ദ്രസർക്കാരാണ് പല കാര്യങ്ങളിലും സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Also Read: കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ തിരുവനന്തപുരം സോൺ 2024-2026 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

അതേസമയം സ്ഥാനാർഥിപ്രഖ്യാപനത്തിന് മുൻപുതന്നെ എം കെ രാഘവന് വേണ്ടി കോൺഗ്രസ് പ്രവർത്തകർ വലിയ പ്രചാരണങ്ങളാണ് നടത്തുന്നത്. കോഴിക്കോട് തലക്കുളത്തൂരിലാണ് എം കെ രാഘവന് വേണ്ടി കോണ്‍ഗ്രസുകാര്‍ റോഡരികില്‍ ചുവരെഴുതിത്തുടങ്ങിയത്. യു.ഡി.എഫ് സ്ഥാനാർഥി എംകെ രാഘവന് കൈപ്പത്തി അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കുക എന്നാണ് ചുവരെഴുത്ത്. ഇത് വലിയ വിവാദചർച്ചകളാക്കാന് തുടക്കമിട്ടിരിക്കുന്നത്.

Also Read: സുഹൃത്തുമായി ബന്ധമെന്ന് സംശയം; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്, മൃതദേഹത്തിനൊപ്പം വീഡിയോയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News