സംസ്ഥാന ബഹുമതികളോടെ ഞങ്ങള്‍ എന്‍ ശങ്കരയ്യയെ യാത്രയാക്കും; എം കെ സ്റ്റാലിന്‍

അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ശങ്കരയ്യയുടെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എന്‍ ശങ്കരയുടെ ഭൗതിക ശരീരത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഹാരം സമര്‍പ്പിച്ചു.

Also Read :  ശങ്കരയ്യയുടേത് ചരിത്രപരവും ത്യാഗനിർഭരവുമായ നേതൃശൈലി – മുഖ്യമന്ത്രി

പൊതുപ്രവര്‍ത്തന – ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിച്ച സഖാവ് എന്‍ ശങ്കരയ്യ വര്‍ഗീയതയ്ക്കെതിരെ പോരാടിയ മുതിര്‍ന്ന പോരാളിയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നുവെന്നും തമിഴ്നാടിന് അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ച് സംസ്ഥാന ബഹുമതികളോടെ ഞങ്ങള്‍ അദ്ദേഹത്തെ യാത്രയയക്കുമെന്നും എം കെ സ്റ്റാലിന്‍ ഫെയസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News