പെരിയാർ സ്മാരകത്തിന്റെ നിർമാണ പ്രവർത്തനത്തിൽ കേരള സർക്കാർ എല്ലാ സഹകരണവും നൽകി: എം കെ സ്റ്റാലിൻ

ഇന്ത്യയിൽ തന്നെ ഭരണപാടവുമുള്ള നേതാക്കളിൽ ഒരാളാണ് പിണറായി വിജയനെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സഹകരണ ഫെഡറലിസത്തിന്റെ ഉദാത്ത മാതൃകയാണ് കേരളവും തമിഴ്നാടുമെന്ന് പിണറായി വിജയനും പറഞ്ഞു. കോട്ടയം വൈക്കത്ത് തന്തൈ പെരിയാർ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും.

തമിഴ്നാട് സർക്കാർ സംഘടിപ്പിച്ച വൈക്കത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലായിരുന്നു സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണത്തെ കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കിയത്.  വൈക്കം ബീച്ച് മൈതാനിയിൽ നടന്ന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.  യോഗം ഉദ്ഘാടനം ചെയ്ത തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാജ്യം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയാണ് പിണറായി വിജയൻ എന്ന വിശേഷിപ്പിച്ചു. [വൈക്കം ഒരു ഒറ്റപ്പെട്ട വിജയമല്ല, പിന്നീടുള്ള വിജയങ്ങളുടെ തുടക്കമായിരുന്നു അത്, എന്ത് പ്രതിസന്ധി ഉണ്ടായാലും ഒരു സമത്വ സുന്ദര സമൂഹം സ്ഥാപിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
also read: ‘പെരിയാർ തുല്യതയ്ക്ക് വേണ്ടി പൊരുതിയ വ്യക്തിത്വം’; കേരളവും തമി‍ഴ്നാടും ഫെഡറലിസത്തിന്‍റെ ഉദാത്ത മാതൃകകൾ: മുഖ്യമന്ത്രി
അതേസമയം സാമൂഹിക പരിഷ്കർത്താക്കളുടെ മുൻനിരയിലാണ് പെരിയാറിന്റെ സ്ഥാനമെന്നും തുല്യതയ്ക്ക് വേണ്ടി പൊരുതിയ അതുല്യ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സോവിയറ്റ് യൂണിയനെ കുറിച്ച് പെരിയാറിന് ഉണ്ടായിരുന്നത് വലിയ മതിപ്പായിരുന്നെന്നും മുഖ്യമന്ത്രി സ്മരിച്ചു. അദ്ദേഹം സോവിയറ്റ് യൂണിയൻ സന്ദർശിച്ചത് ഇതിനാലായിരുന്നു. പെരിയാറിനൊപ്പം അദ്ദേഹത്തിന്‍റെ ഭാര്യ നാഗമ്മയും ഓർമിക്കപ്പെടണം. നവോത്ഥാന പ്രവർത്തനങ്ങളിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു നാഗമ്മയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News