ബിജെപിയെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിന്‍. തങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ താങ്ങില്ലെന്നും ഇത് ഭീഷണിയല്ല മുന്നറിയിപ്പാണെന്നും സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് സ്റ്റാലിന്‍ രംഗത്തെത്തിയത്.
ഭീഷണിപ്പെടുത്തി തങ്ങളെ അനുസരിപ്പിക്കാന്‍ നോക്കേണ്ട. നേര്‍ക്കുനേര്‍ നിന്ന് രാഷ്ട്രീയം പറയാന്‍ തങ്ങള്‍ തയ്യാറാണ്. ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കില്‍ തങ്ങള്‍ നിവര്‍ന്നുതന്നെ നില്‍ക്കും. അധികാരത്തിന് വേണ്ടി മാത്രം പാര്‍ട്ടി നടത്തുന്നവരല്ല തങ്ങള്‍. ഡിഎംകെയുടെ പോരാട്ട വീര്യം ഡല്‍ഹിക്കാരോട് ചോദിച്ചാല്‍ മനസിലാകുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
Also Read- മാതാപിതാക്കളുടെ അഴുകിയ മൃതശരീരത്തിന് സമീപം ആറ് ദിവസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കണ്ടെത്തി
പതിനെട്ട് മണിക്കൂറോളം എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ ബാലാജിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. ഇത്രയും മോശമായ രാഷ്ട്രീയവിരോധം തീര്‍ക്കല്‍ വേറെ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? സെന്തിളിനെതിരെ അന്വേഷണം നടത്തുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ല. അഞ്ച് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായ സെന്തിളിനെ തീവ്രവാദിയെ പോലെ കാണേണ്ട ആവശ്യമെന്താണെന്നും സ്റ്റാലിന്‍ ചോദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here