തമിഴ്നാട് സര്‍ക്കാരും ഗവര്‍ണര്‍ ആര്‍.എന്‍ രവിയും തമ്മില്‍ തുറന്ന പോരിലേക്ക്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജിയെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രംഗത്തെത്തി. മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇതിനെതിരെ നിയമപരമായി നേരിടുമെന്നും ആര്‍.എന്‍ രവി പറഞ്ഞു.
Also Read- തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ പുറത്താക്കി ഗവര്‍ണര്‍
തമിഴ്‌നാട്ടില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് കഴിഞ്ഞ കുറേ നാളുകളായി തുടരുകയാണ്. ഇതിനിടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഇ.ഡിയുടെ അറസ്റ്റിന് പിന്നാലെ സെന്തില്‍ ബാലാജിയെ വകുപ്പില്ലാ മന്ത്രിയായി സര്‍ക്കാര്‍ നിലനിര്‍ത്തിയിരുന്നു. ഇതിനിടെയാണ് ഗവര്‍ണറുടെ അസാധാരണ നടപടി. മുഖ്യമന്ത്രി സ്റ്റാലിനോട് പോലും ആരായാതെയാണ് ഗവര്‍ണര്‍ സെന്തില്‍ ബാലാജിക്കെതിരെ നടപടി സ്വീകരിച്ചത്. കോഴക്കേസും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്നയാള്‍ മന്ത്രിസഭയില്‍ തുടരുന്നത് അന്വേഷണത്തെ വഴിതെറ്റിക്കുമെന്നാണ് രാജ്ഭവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.
സെന്തില്‍ ബാലാജിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂലൈ 12 വരെ നീട്ടിയിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണു ആശുപത്രിയില്‍ കഴിയുന്ന സെന്തില്‍ ബാലാജിയെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിക്ക് മുന്നില്‍ ഇന്നലെ ഹാജരാക്കിയത്. മന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ജഡ്ജി കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു. ജൂണ്‍ 13 നാണു മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. 18 മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here