‘ഉദയനിധി എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെ പ്രതികരിച്ചത് ശരിയായില്ല’: മോദിക്കെതിരെ എം കെ സ്റ്റാലിന്‍

സനാതന ധര്‍മവുമായി ബന്ധപ്പെട്ട പരാര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ ഉദയനിധിയെ പിന്തുണച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍. ഉദയനിധി എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെ പ്രധാനമന്ത്രി പ്രതികരിച്ചത് ശരിയായില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു.

also read- തിരക്കുള്ള ഹോട്ടലിൽ നിന്ന് തിരക്കില്ലാത്ത ഹോട്ടലിൽ പോകുന്നതു പോലെയല്ല ബൂത്ത് മാറ്റം; എം വി ജയരാജൻ

ഉദയനിധിക്ക് തക്കതായ മറുപടി നല്‍കണമെന്ന് മന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചതെന്നാണ് ദേശീയ മാധ്യമങ്ങളില്‍ നിന്ന് മനസിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും അവകാശവാദങ്ങളും ശരിയാണോയെന്ന് പരിശോധിക്കാനുള്ള എല്ലാ സംവിധാനവും പ്രധാനമന്ത്രിക്കുണ്ട്. ഉദയനിധിക്കെതിരായ നുണകള്‍ അറിയാതെയാണോ പ്രധാനമന്ത്രി സംസാരിക്കുന്നത്. അതോ അറിഞ്ഞുകൊണ്ട് അദ്ദേഹം അങ്ങനെ പ്രതികരിക്കുകയാണോ ചെയ്യുന്നതെന്നും സ്റ്റാലിന്‍ ചോദിച്ചു.

also read- 15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് മൂന്നംഗസംഘം; അറസ്റ്റ് ഭയന്ന് പ്രതികളിലൊരാള്‍ തൂങ്ങി മരിച്ചു

സനാതന ധര്‍മത്തെ സംബന്ധിച്ച് സ്വന്തം അഭിപ്രായം പറയുകയാണ് ഉദയനിധി സ്റ്റാലിന്‍ ചെയ്തത്. പട്ടികജാതി വിഭാഗങ്ങള്‍, ഗോത്രവര്‍ഗ വിഭാഗങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് നേരെ വിവേചനം സൃഷ്ടിക്കുന്നതാണ് സനാതന ധര്‍മമെന്നാണ് ഉദയനിധി വ്യക്തമാക്കിയത്. അടിച്ചമര്‍ത്തുന്ന പ്രത്യയശാസ്ത്രത്തിനെതിരായ ഉദയനിധി സ്റ്റാലിന്റെ നിലപാട് ഉള്‍ക്കൊള്ളാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News