പ്രായം കൊണ്ട് ശിഷ്യൻ്റെ സ്ഥാനത്ത് നിൽക്കേണ്ടയാളാണ് എംടിയെങ്കിലും ഒരു ഗുരുനാഥൻ്റെ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്, ഇതെൻ്റെ ദുര്യോഗം; ഡോ എം ലീലാവതി

തൻ്റെ വിയോഗത്തിൽ രണ്ട് വാക്ക് പ്രതികരിക്കേണ്ടിയിരുന്ന എംടിയുടെ വേർപാടിൽ തനിയ്ക്ക് പ്രതികരിക്കേണ്ടി വരുന്നത് ജീവിതത്തിലെ തൻ്റെ ദുര്യോഗമാണെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ഡോ എം ലീലാവതി. പ്രായം കൊണ്ട് തൻ്റെ ശിഷ്യൻ്റെ സ്ഥാനത്ത് നിൽക്കേണ്ടയാളാണ് എംടിയെങ്കിലും ഒരു ഗുരുനാഥൻ്റെ സ്ഥാനമാണ് എൻ്റെ മനസ്സിൽ അദ്ദേഹത്തിനുള്ളതെന്നും അദ്ദേഹം രോഗശയ്യയിൽ നിന്നും തിരിച്ചുവരുമെന്നായിരുന്നു തൻ്റെ ആശ.

എന്നാൽ, നിസ്തുലയായ നിയതി അത് അനുവദിച്ചില്ല. ഒരു ഗുരുനാഥൻ്റെ സ്ഥാനമാണ് തൻ്റെ മനസ്സിൽ എംടിയ്ക്ക് ഉള്ളത്. കാരണം അത്രയേറെ പ്രോൽസാഹനമാണ് അദ്ദേഹം നൽകിയിട്ടുള്ളത്.

ALSO READ: ചെറുപ്പം തൊട്ടേ വലിയൊരു പ്രചോദനമാണ് എംടി, ഞങ്ങളുടെ തലമുറയുടെ ഗുരുനാഥൻ; സത്യൻ അന്തിക്കാട്

മാതൃഭൂമി പത്രാധിപരായിരുന്ന കാലത്ത് താൻ എഴുതി അയച്ച ഒരൊറ്റ ലേഖനം പോലും ഒരക്ഷരം പോലും മാറ്റാതെ പ്രസിദ്ധപ്പെടുത്തിയ ആളാണ് അദ്ദേഹം. അതിനുള്ള കൃതജ്ഞത താൻ എങ്ങനെ പ്രകാശിപ്പിക്കാനാണ്? ദൃശ്യകലാ സാഹിത്യത്തിൽ തൊട്ടതൊക്കെ പൊന്നാക്കുക എന്ന വരം കിട്ടിയിട്ടുള്ള ആളാണ് അദ്ദേഹം. മഹാ കവികൾപ്പോലും മഹാ നോവലെഴുത്തുകാർ പോലും പൊള്ളയായ ചിലതെങ്കിലും എഴുതിയിട്ടുണ്ട്.

പക്ഷേ എംടിയുടെ കൃതികളിൽ പൊള്ളയായ ഒന്നും തന്നെയില്ല. ലിഖിത സാഹിത്യത്തിൽ എത്തപ്പെട്ടതിന് ശേഷമാണ് അദ്ദേഹം ദൃശ്യകലാ സാഹിത്യത്തിലേക്ക് എത്തപ്പെടുന്നത്. പക്ഷേ ഏതിലാണ് അദ്ദേഹം മികച്ചത് എന്ന് പറയാനാകാത്തവിധം രണ്ടിലും അദ്ദേഹം തിളങ്ങി. ഈ തിളക്കം മലയാളത്തിലെ വേറെ ഏത് എഴുത്തുകാരനാണ് അവകാശപ്പെടാനാവുക എന്നും ഡോ. എം. ലീലാവതി അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News