പൗരത്വ നിയമം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ സൗകര്യമില്ലെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസന്‍. സിപിഐഎം പറയുന്നതിനനുസരിച്ച് പ്രകടന പത്രിക തയ്യാറാക്കാന്‍ പറ്റില്ലെന്നും ഹസന്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുമെന്നത് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താത്തതില്‍ ഉത്തരം മുട്ടി കോണ്‍ഗ്രസ് നേതാക്കള്‍. ഞങ്ങള്‍ക്ക് സൗകര്യം ഇല്ലാത്തത് കൊണ്ടാണ് ഉള്‍പ്പെടുത്താത്തതെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസന്‍. എന്നാല്‍ എല്ലാ കരിനിയമങ്ങളും പിന്‍വലിക്കുമെന്നതില്‍ സിഎഎയും ഉള്‍പ്പെടുമെന്ന വിചിത്ര ന്യായമായിരുന്നു രമേശ് ചെന്നിത്തലയ്ക്ക്.
പ്രകടന പത്രികയില്‍ പൗരത്വനിയമ ഭേദഗതി പിന്‍വലിക്കുമെന്ന് ഒരു വാക്ക് പറയാന്‍ കോണ്‍ഗ്രസിന് കെല്‍പ്പില്ല. എന്നാല്‍ വിഷയം മാധ്യമങ്ങള്‍ ചോദിച്ചാലോ എഐസിസി അധ്യക്ഷന്‍ മുതല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് വരെ എല്ലാവരും വിശ്വസിക്കണം. ഇതാണ് കോണ്‍ഗ്രസ് ലെയിന്‍.
പ്രതിപക്ഷ നേതാവിന് പിന്നാലെ കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും വിഷയത്തില്‍ ഉത്തരം മുട്ടി. ഞങ്ങള്‍ക്ക് സൗകര്യം ഇല്ലാത്തത് കൊണ്ടാണ് ഉള്‍പ്പെടുത്താത്തതെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസന്‍.
എന്നാല്‍ എല്ലാ കരിനിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നുണ്ടെന്നും അതില്‍ സിഎഎയും ഉള്‍പ്പെടുമെന്ന വിചിത്ര ന്യായമായിരുന്നു രമേശ് ചെന്നിത്തലയ്ക്ക്.
പ്രകടനപത്രികയുടെ എട്ടാം പേജ് നോക്കാന്‍ പറഞ്ഞ് പ്രതിപക്ഷ നേതാവ് സ്വയം വെട്ടിലായി. പിന്നാലെയാണ് പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടുത്താത്തതിനെ പ്രതിരോധിക്കാനും ന്യായീകരിക്കാനും സാധിക്കാതെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വലയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here