എം എം ലോറൻസിൻ്റെ പൊതുദർശനം തിങ്കളാഴ്ച; മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും

അന്തരിച്ച മുതിർന്ന നേതാവ് എം എം ലോറൻസിൻ്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും. തിങ്കളാഴ്ച തിങ്കളാഴ്ച രാവിലെ 8 മുതൽ 9 വരെ എറണാകുളം ജില്ലാ കമ്മറ്റി ഓഫീസിലും 9 മണി മുതൽ വൈകിട്ട് 4 വരെ എറണാകുളം ടൗൺ ഹാളിലും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 4 മണിക്കാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുക.

Also read:വിട വാങ്ങിയത് ഉയർന്ന വർഗബോധവും കണിശമായ നിലപാടുകളും കാത്തുസൂക്ഷിച്ച നേതാവ്…

അതേസമയം, മുതിർന്ന സി പി ഐ എം നേതാവ് എം എം ലോറൻസിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവായിരുന്നു അദ്ദേഹം എന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. അദ്ദേഹത്തിന്റെ മരണം അങ്ങേയറ്റം ദുഃഖകരമാണെന്നും കമ്മ്യൂണിസ്റ്റ്- തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് നികത്താൻ കഴിയാത്ത നഷ്ടമാണെന്നും കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News