വിധി ആശ്വാസമെങ്കിലും കർണ്ണാടകയിലെ ഒരു വിഭാഗം BJP യിൽ പോവാൻ സാധ്യത; എം എം മണി

കർണ്ണാടകയിലെ വിധി ആശ്വാസം നൽകുന്നുണ്ടെങ്കിലും, തമ്മിലടിയാണ് നടക്കുന്നതെന്ന് എം എൽ എ എം എം മണി. കർണ്ണാടകയിലെ ഒരു വിഭാഗം BJP യിൽ പോവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കോൺഗ്രസിൻ്റെ കൂടപിറപ്പാണ് എന്നും അധികാരമാത്രമാണ് കോൺഗ്രസിൻ്റെ ലക്ഷ്യമെന്നും എം എം മണി പറഞ്ഞു. അതേസമയം രാഹുലിൻ്റെ യാത്ര രാജ്യത്ത് ചെറിയ ചലനമുണ്ടാക്കി എന്നും അതാണ് മോദി സർക്കാർ രാഹുലിനെ കൈകാര്യം ചെയ്തത് എന്നും മണി കൂട്ടിച്ചേർത്തു. കൂടാതെ ശിക്ഷിക്കാൻ മാത്രം രാഹുൽ ഒന്നും പറഞ്ഞിട്ടില്ല, നരേന്ദ്ര മോദിയെ പോലെ അവസരവാദി ഇന്ത്യയിൽ വേറെ ആരുമില്ലെന്ന് എം. എം.മണി തുറന്നടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News