‘വീണ്ടും പറയുകയാണ്, ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം’; ചര്‍ച്ചയായി എം എം മണിയുടെ പ‍ഴയ ഫേസ്ബുക്ക് പോസ്റ്റ്

‘അവസാനം പോകുന്നവരോട് ഒരു അഭ്യര്‍ത്ഥന പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം :…കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത്. 2019ല്‍ കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് കേക്ക് മുറിച്ചും ട്രോളുകളുണ്ടാക്കിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ആഘോഷിച്ച അവസരത്തിലാണ് എംഎം മണി ഫേസ്ബുക്ക് പോസ്റ്റിട്ടത്.

Also Read: “പത്മജ ഒരു വ്യക്തിയല്ല, വോട്ടർമാർക്കുള്ള വ്യക്തമായ ഒരു സന്ദേശമാണ്”; ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി എ‍ഴുതുന്നു

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിനും ശേഷം വീണ്ടു ചര്‍ച്ചയാവുകയാണ് എം എം മണിയുടെ ഈ വാക്കുകള്‍. ഇനി ഏതാനും ചില നേതാക്കളും അവരുടെ മക്കളും കൂടി ബിജെപിയിലേക്ക് പോയാല്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി അന്ത്യത്തോട് അടുക്കുകയാണ്. ഒരു സമയത്ത് കോണ്‍ഗ്രസ്സിന്റെ നട്ടെല്ലും നെടുംതൂണുമെല്ലാമായിരുന്ന കെ കരുണാകരനും എ കെ ആന്റണിയുമായിരുന്നു. എന്നാല്‍ എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദിച്ചു, അതിനിപ്പോ എന്താ? എന്നാല്‍ ഇന്ന് കെ കരുണാകരന്റെ സീമന്ത പുത്രിയായ പത്മജ കൂടി കാവിയണിയുന്നതോടെ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഇനി ഇന്ത്യാ ചരിത്രത്തിന്റെ ഏതെങ്കിലും മൂലയിലെങ്കിലും നിലകൊള്ളുമോ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ്സില്‍ നിന്നും ബിജെപിയിലേക്ക് പോകുന്ന ആദ്യവ്യക്തിയൊന്നുമല്ല പത്മജ. എന്നാല്‍ വൈകുന്നേരം വരെ ചാണകത്തില്‍ ചവിട്ടില്ലെന്ന് വാതോരാതെ പ്രസംഗിച്ചിട്ട് ഒന്ന് നേരം ഇരുട്ടിവെളുത്തപ്പോള്‍ കാവിയുടുത്തു നില്‍ക്കുന്ന പത്മജ കോണ്‍ഗ്രസ്സിന് പുതിയ ഒരു പാഠമാണ് നല്‍കുന്നത്.

Also Read: കെ. മുരളീധരന് ശക്തമായ രീതിയില്‍ മറുപടി നൽകണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ നാളെ ‘മുരളീധരൻ ജി’ എന്ന് വിളിക്കേണ്ടി വന്നാലോ? ശോഭ സുരേന്ദ്രൻ

പണവും പ്രതാപവുമാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കും വേണ്ടത് എന്ന ആരോപണങ്ങളും വീണ്ടും വീണ്ടും ഊട്ടിയുറപ്പിക്കുകയാണ് പത്മജ. മതേതര ഇന്ത്യയോ ജനാധിപത്യ രാജ്യമോ നിലകൊള്ളണം എന്ന വലിയ അജണ്ഡയൊന്നും കോണ്‍ഗ്രസ്സിനില്ല. പകരം ചാണകത്തില്‍ ചവിട്ടിയാലും വേണ്ടില്ല, ഖജനാവില്‍ നിന്നും പണം അടിച്ചുമാറ്റാന്‍ ഒരു പദവി മാത്രം മതിയെന്ന നിലപാടാണ് കോണ്‍ഗ്രസ്സിനുള്ളത്.

മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി പണം കടുത്ത് കോണ്‍ഗ്രസ്സില്‍ നിന്നും പ്രവര്‍ത്തകരെ തങ്ങളുടെ പാര്‍ട്ടിയിലേക്ക് വലിക്കുമ്പോള്‍ കേരളത്തിലാകട്ടെ പദവി ആഗ്രഹിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിയേ ബിജെപിയിലേക്ക് ഒഴുകുകയാണ്. നാളെ നേരം പുലരുമ്പോള്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയോ കോണ്‍ഗ്രസ് എന്ന ആശയമോ രാജ്യത്തെ പ്രതിപക്ഷമോ ജീവനോടെ ഉണ്ടകുമോ എന്നതില്‍ സാധരാണക്കാര്‍ ഭയപ്പെടുന്നതിനെ കുറ്റം പറയാനികില്ല. പ്രതിപക്ഷമില്ലാത്ത രാഷ്ട്രീയ ഇന്ത്യ എകാധിപത്യത്തിന് തുല്യമാണ്. അത്തരമൊരു പുലരിയുണ്ടാകാതിരിക്കാന്‍ നമുക്ക് ആഗ്രഹിക്കാന്‍ മാത്രമേ കഴിയൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News