‘ആദായനികുതി വകുപ്പിന്റെ നടപടി നിയമപരമായി നേരിടും, കേന്ദ്ര ഏജൻസികൾ പാർട്ടിയെ വേട്ടയാടുന്നു’: എംഎം വർഗീസ്

നിയമാനുസൃതവും ജനാധിപത്യപരവുമായി പ്രവർത്തിക്കുന്ന സിപിഐഎമ്മിനെ കേന്ദ്രാധികാരം ഉപയോഗിച്ച് വേട്ടയാടുന്നതിൻ്റെ ഭാഗമാണ് ആദായ നികുതി വകുപ്പിൻ്റെ നടപടികളെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്. ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ALSO READ: അച്ഛനും ഭര്‍തൃപിതാവിനും സര്‍പ്രൈസായി വാഹനം വാങ്ങിച്ചു നല്‍കി മകള്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ബാങ്കിൻ്റെ വീഴ്ച മൂലം പാർട്ടിയുടെ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തപ്പെട്ടതാണ്. നേരത്തേ പിൻവലിച്ച പണം കൊണ്ടുവരണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ സെക്രട്ടറിയും ഓഫീസ് സെക്രട്ടറിയും പണവുമായി ബാങ്കിൽ എത്തിയത്. തെരഞ്ഞെടുപ്പ് വേളയിൽ അനാവശ്യമായ മാധ്യമ കോലാഹലം ഉണ്ടാകരുതെന്ന് കരുതിയാണ് പണം ചെലവാക്കാതെ ഓഫീസിൽ സൂക്ഷിച്ചതതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഗോദ്റെജിൻ്റെ സ്വത്ത് ബന്ധുക്കൾ വീതിച്ചെടുത്തു, കമ്പനി രണ്ടായി പിളരുന്നു, 127 വർഷങ്ങളുടെ പാരമ്പര്യം ഇനി രണ്ടു ദിശയിൽ

ജനങ്ങളിൽ നിന്ന് പാർട്ടിക്ക് യാതൊന്നും മറച്ചു വെക്കാനില്ല. ജില്ലാ കമ്മറ്റിയുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന വാർത്തകൾ പ്രചരിക്കുന്നത് പ്രതിഷേധാർഹമാണ്. ബാങ്കിനുണ്ടായ പിഴവ് തിരുത്തണമെന്നാവശ്യപ്പെട്ട് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാന് ജില്ലാ സെക്രട്ടറി കത്തുനൽകിയിരുന്നു. തെറ്റ് സമ്മതിച്ചു കൊണ്ട് ഏപ്രിൽ 18 ന് ബാങ്ക് പാർട്ടിക്കും കത്തു നൽകിയെന്നും എംഎം വർഗീസ് വ്യക്തമാക്കി. നടന്നത് നിയമപരമല്ലാത്ത നടപടികളാണെന്നും പിടിച്ചെടുത്ത തുക തിരിച്ചു കിട്ടുന്നതിന് നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News