കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ നടന്നത് വല്ലാത്ത വേട്ടയാടലും സിപിഎമ്മിനെ അപമാനിക്കലുമായിരുന്നുവെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ്. സംഭവത്തിൽ സിപിഐഎം നെതിരെ ഉയർത്തിക്കൊണ്ടുവന്നത് തെരഞ്ഞെടുത്ത കള്ളക്കഥകളായിരുന്നു. അത്തരം കള്ളക്കഥകൾ പൊളിഞ്ഞു വീഴുന്ന കാഴ്ചയാണ് ഹൈക്കോടതിയിൽ കണ്ടതെന്നും എം.എം. വർഗ്ഗീസ് പറഞ്ഞു. കേസിൽ ജാമ്യം നേടിയ സി.ആർ.അരവിന്ദാക്ഷൻ നിരപരാധിയാണെന്ന് സിപിഐഎം ന് അറിവുള്ള കാര്യമാണെന്നും ജില്ലാസെക്രട്ടറി എം.എം. വർഗ്ഗീസ് വ്യക്തമാക്കി.
Also read: ഡിജിറ്റൽ തട്ടിപ്പ്; അറസ്‌റ്റിലായവർക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലും സൈബർ കേസുകൾ
കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ ഉയർത്തിക്കൊണ്ടുവന്നത് തെരഞ്ഞെടുത്ത കള്ളക്കഥകൾ ആയിരുന്നു. സംഭവത്തിൽ വല്ലാത്ത വേട്ടയാടലും സിപിഎമ്മിനെ അപമാനിക്കലുമായിരുന്നു നടന്നതെന്നും സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗ്ഗീസ് പറഞ്ഞു. സിപിഐഎമ്മിനെതിരെ കള്ളക്കഥകൾ മെനയുകയാണ് ഇഡി ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം കെ കണ്ണനെയും, എ.സി മൊയ്തീനെയും, സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനെയും തന്നെയുമടക്കം ഇ ഡി ചോദ്യം ചെയ്തു. ഇ ഡി ഫ്രീസ് ചെയ്തിരിക്കുന്ന സിപിഎമ്മിൻ്റെ പണം വിട്ടു കിട്ടണം. പിടിച്ചുവെച്ചിരിക്കുന്നത് അവഹിതമായ സമ്പാദ്യങ്ങൾ അല്ല. സി.ആർ അരവിന്ദാക്ഷൻ നിരപരാധിയാണെന്ന് പാർട്ടിക്ക് അറിവുള്ള കാര്യമാണ്. പാർട്ടിയെ അപമാനിക്കുന്നതിന് വേണ്ടിയാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തതെന്നും എം.എം. വർഗ്ഗീസ് വ്യക്തമാക്കി.
Also read: നിയമസഭാ സ്പീക്കർ കൊച്ചിൻ പോർട്ട് ട്രസ്റ്റ് സന്ദർശിച്ചു
ഒരു പ്രശ്നവുമില്ലാത്ത ബാങ്ക് അക്കൗണ്ടുകളാണ് ഇ ഡി മരവിപ്പിച്ചത്. ഇ ഡിയായാലും ഇൻകം ടാക്സ് ആയാലും പെരുമാറുന്നത് ഒരുപോലെയാണെന്നും വിഷയത്തിൽ നിയമനടപടി സ്വീകരിക്കുന്ന കാര്യം അഭിഭാഷകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here