‘സത്യം തെളിയുക തന്നെ ചെയ്യും’; മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി എം മുകേഷ്

mukesh

സത്യം തെളിയുമെന്ന് എം മുകേഷ് എംഎല്‍എ. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. ‘സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും’ എന്നും മുകേഷ് ഫേസ്ബുക്കില്‍ കുറിച്ചു. വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും. നിയമ പോരാട്ടം തുടരുമെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ:മലപ്പുറത്ത് സ്‌കൂട്ടറില്‍ കൊണ്ടുവന്ന ഒന്നരക്കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

പീഡനക്കേസില്‍ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം ലഭിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. നേരത്തെ, സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് എം മുകേഷിനെ മാറ്റിയിരുന്നു. സിപിഐഎമ്മിന്റെ നിര്‍ദ്ദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. ബി.ഉണ്ണികൃഷ്ണന്‍ അടക്കം ബാക്കിയുള്ള 9 പേരും സമിതിയില്‍ തുടരും.

ALSO READ:മലപ്പുറത്ത് സ്‌കൂട്ടറില്‍ കൊണ്ടുവന്ന ഒന്നരക്കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News