വോട്ടു ചോദിക്കാനെത്തിയ എം മുകേഷ് എംഎല്‍എയുടെ മുഖത്ത് മീന്‍വെള്ളമൊഴിച്ചെന്ന് പ്രചരണം; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്കെതിരെ പരാതി

പ്രമുഖ ചാനലിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ എം മുകേഷ് എംഎല്‍യ്‌ക്കെതിരെ വ്യാജ പ്രചരണം നടത്തിയ ആള്‍ക്കെതിരെ പരാതി. കൊല്ലം എംഎല്‍എയും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്നുള്ള മത്സരാര്‍ത്ഥിയുമായ മുകേഷ് എംഎല്‍എയ്ക്ക് എതിരെ പെന്‍ഷന്‍ കിട്ടാത്തവരുടെ പ്രതിഷേധമുണ്ടായെന്നും മുകേഷിന്റെ മുഖത്ത് മീന്‍ വെള്ളം കോരിയൊഴിച്ചുമെന്നുമാണ് പ്രചരണം നടത്തിയത്.

സുരേഷ് പുലചോടിയില്‍ എന്ന ഫേസ്ബുക്ക് ഉപയോക്താവാണ് സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം പ്രചരിപ്പിച്ചതും പല പോസ്റ്റുകള്‍ക്കും താഴെ വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ കമന്റായി പോസ്റ്റ് ചെയ്തതും. വ്യാജ പ്രചരണം ശ്രദ്ധയില്‍പ്പെട്ടതോടെ തങ്ങളുടെ ചാനലിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജമായ പോസ്റ്ററാണെന്ന് ചാനല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് തികയ്ക്കുന്ന ആദ്യ പേസ് ബൗളർ ജെയിംസ് ആൻഡേഴ്സൺ

ഇതിന് പിന്നാലെയാണ് കൊല്ലം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ എംഎല്‍എ പരാതി നല്‍കിയത്. വ്യാജ പ്രചരണത്തിന്റെ സ്‌ക്രീന്‍ഷോട്ടും ഉള്‍പ്പെടുത്തി മനപൂര്‍വം തനിക്കെതിരെ അപകീര്‍ത്തി പ്രചരണം നടത്തുന്ന ആള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് എംഎല്‍എ നല്‍കിയിരിക്കുന്ന പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News