പൂക്കളും പൂച്ചെണ്ടുകളും ഒഴിവാക്കി പകരം നോട്ട്ബുക്കും പേനയും ഉപഹാരമായി തന്നാൽ മതി: എം മുകേഷ്

സ്വീകരണത്തിന് പൂക്കളും പൂച്ചെണ്ടുകളും ഹാരങ്ങളും ഒഴിവാക്കി പകരം നോട്ട്ബുക്കും പേനയും ഉപഹാരമായി തന്നാൽ മതിയെന്ന് കൊല്ലം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം മുകേഷ്.കിളികൊല്ലൂർ മംഗലശ്ശേരിയിൽ നടന്ന സ്വീകരണത്തിൽ മണ്ഡലം പ്രസിഡന്റ്‌ എക്സ് ഏണസ്റ്റ് മുകേഷിന് ബുക്കുകൾ നൽകി തുടക്കമിട്ടു.

ALSO READ: ഉയർന്ന തിരമാലയും കടലാക്രമണവും; ജാഗ്രത നിർദേശം നൽകി മുഖ്യമന്ത്രി

ഉയർത്തെഴുന്നേൽപ്പിന്റെ പുണ്യ ദിനത്തിൽ ജാതിമത വ്യത്യാസമില്ലാതെ ഏവർക്കും മുകേഷ് ഈസ്റ്റർ ആശംസകൾ നേർന്നു.നിരവധിയിടങ്ങിലെ സ്വീകരണം ഏറ്റുവാങ്ങി. ധീര രക്തസാക്ഷി സുനിൽകുമാറിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.തുടർന്ന് സ്വന്തം വാർഡായ പട്ടത്താനത്ത് അമ്മ കെപിഎസി വിജയകുമാരിയും സഹോദരി സന്ധ്യയും നാട്ടുകാരും തങ്ങളുടെ സ്വന്തം ജോയി മോനെന്ന അവരുടെ സ്വന്തം മുകേഷിനെ നോട്ട്ബുക്കും പൂക്കളും നൽകി സ്വീകരിച്ചു.എല്ലാം കൊണ്ടും സന്തോഷം അഭിമാനം’, എന്ന് മുകേഷിന്റെ അമ്മ വിജയകുമാരി പറഞ്ഞു.

ALSO READ: ഏപ്രിൽ ഒന്നിന് പണം കൈമാറ്റത്തിനുള്ള സേവനങ്ങളിൽ കാലതാമസം; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എച്ച്ഡിഎഫ്സി ബാങ്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News