വാടകയ്ക്ക് വീട് നല്‍കാനുള്ള വിമുഖതയും വഴി നടക്കുമ്പോഴുള്ള ചോദ്യം ചെയ്യലുകളുമെല്ലാം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ബിജെപിയുടെ ഹിംസക്ക് ഉദാഹരണമാണ്: എം മുകുന്ദൻ

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബിജെപി ഹിംസ നടപ്പാക്കുന്നുവെന്ന് എം. മുകുന്ദന്‍. സാര്‍വദേശീയ സാഹിത്യോത്സവത്തിലെ ‘എഴുത്തുകാരുടെ ദേശ’ ത്തിൽ സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . പ്രകടമായ ഹിംസയെക്കാള്‍ ഭീകരമായി ബിജെപി ആന്തരിക ഹിംസയെ വളര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിൽ: മന്ത്രി മുഹമ്മദ് റിയാസ്

വാടകയ്ക്ക് വീട് നല്‍കാനുള്ള വിമുഖതയും വഴി നടക്കുമ്പോഴുള്ള ചോദ്യം ചെയ്യലുകളുമെല്ലാം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഹിംസക്ക് ഉദാഹരണമാണെന്നും എം. മുകുന്ദന്‍ പറഞ്ഞു.എണ്‍പതുകളിലാണ് ഡല്‍ഹിയില്‍ ഹിംസ കൂടുന്നത്. തൊട്ടുമുന്‍പ് നാട്ടിന്‍പുറം പോലെയായിരുന്ന ഡല്‍ഹിയുടെ സ്വഭാവം മാറി എന്നും മുകുന്ദൻ വ്യക്തമാക്കി.ആംആദ്മി പാര്‍ട്ടി വലിയ പ്രതീക്ഷയാണ് നല്‍കിയിരുന്നത്. എന്നാല്‍, പിന്നീട് നിരാശയായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താമസിച്ചത് ഏറെയും നഗരത്തിലാണെങ്കിലും തന്റെയുള്ളില്‍ ഗ്രാമമാണുള്ളതെന്നും ഇതു നശിച്ചാല്‍ എഴുത്തുണ്ടാകില്ല എന്നും മുകുന്ദൻ പറഞ്ഞു. തന്നിലെ എഴുത്തുകാരനെ എന്നും പ്രചോദിപ്പിച്ചത്‌ ഗ്രാമമാണ്‌. ഉള്ളിൽ എപ്പോഴും ഗ്രാമീണത സൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്‌. ഏത്‌ നഗരത്തിലെത്തിയാലും അവിടത്തെ ഗ്രാമങ്ങളെക്കുറിച്ച്‌ അന്വേഷിക്കും. വിദേശങ്ങളിൽ പോയാലും ഇത്‌ പതിവാണ്‌. നഗരവൽക്കരണം മനുഷ്യബന്ധങ്ങളെ ഇല്ലാതാക്കുന്നതായും അദ്ദേഹം പറഞ്ഞു. മയ്യഴിയും ഡല്‍ഹിയുമാണ് തന്റെ ദേശങ്ങള്‍. തന്റെയുള്ളില്‍ എഴുതാത്ത പല നോവലുകളും സങ്കടപ്പെട്ടു കരയുന്നുണ്ട്. ചിലത് ക്ഷുഭിതരാകുന്നുമുണ്ട്. നോവലുകള്‍ പതിയെ രൂപപ്പെട്ടുവരണം. പെട്ടെന്ന് എഴുതാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് 53 വര്‍ഷം കഠിന തടവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration