മതരാഷ്ട്ര സങ്കൽപം ലോകം ഉപേക്ഷിച്ചതാണ്; നമ്മൾ അതിലേക്ക് കടക്കാൻ അനുവദിച്ചുകൂടാ: എം മുകുന്ദൻ

മതരാഷ്ട്ര സങ്കൽപം ലോകം ഉപേക്ഷിച്ചതാണെന്നും നമ്മൾ അതിലേക്ക് മാറാൻ അനുവദിച്ചു കൊടുക്കരുതെന്നും വ്യക്തമാക്കി സാഹിത്യകാരൻ എം മുകുന്ദൻ. ഇക്കാലത്ത് സാന്നിധ്യം ലോക്സഭയിൽ അനിവാര്യമാണ്. ഇന്ത്യക്ക് പുറത്തു പോലും അറിയപ്പെടുന്ന വ്യക്തിയാണ് ശൈലജ ടീച്ചർ. നിപ കാലഘട്ടത്തിൽ ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനം ലോകം അംഗീകരിച്ചതാണ്. കേരളത്തിൽ കോവിഡ് കാലത്ത് ഓക്സിജൻ കിട്ടാതെ ആരും മരിച്ചിട്ടില്ല. എന്നാൽ ഡൽഹിയിൽ ഉൾപ്പെടെ സ്ഥിതി അതായിരുന്നില്ല. ടീച്ചറെ പോലെ ഒരാൾ ജയിച്ചില്ലെങ്കിൽ മലയാളിക്ക് അത് നാണക്കേടായിരിക്കുമെന്നും മുകുന്ദൻ പറഞ്ഞു.

Also Read: പൗരത്വ നിയമ ഭേദഗതി; ഭരണഘടനാ സംരക്ഷണ റാലി നാളെ മലപ്പുറത്ത്

വർഗീയ ഭീകരതക്കെതിരെ രാജ്യത്തിൻ്റെ മതനിരപേക്ഷതയും ഫെഡറൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വടകരയിൽ സെക്കുലർ സംഗമം സംഘടിപ്പിച്ചു.സാഹിത്യകാരൻ എം മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. വടകര പുതിയ ബസ്റ്റാൻ്റ് പരിസരത്ത് നൂറ് കണക്കിനാളുകൾ പങ്കെടുത്തു. ഭഗത് സിങ് നഗറിൽ നടന്ന പരിപാടി കെ പി രാമനുണ്ണി, ജാനമ്മ കുഞ്ഞുണ്ണി, യു ഹേമന്ത് കുമാർ, എ കെ രമേഷ്, ടി സുരേഷ് ബാബു, വിത്സൻ സാമൂവൽ,വിടി മുരളി, ടി രാജൻ, കെ പ്രഭാകരൻ, സജീവൻ മൊകേരി, ഐസക് ഈപ്പൻ, പാട്ടുപുര നാണു, ജോളി എം സുദൻ തുടങ്ങിയവർ പങ്കെടുത്തു.

Also Read: കെജ്‌രിവാളിന്റെ അറസ്റ്റിനെതിരായ ഹർജി; അടിയന്തരമായി പരിഗണിക്കില്ലെന്ന് ദില്ലി ഹൈക്കോടതി

രാജ്യത്തെ മതാധിഷ്ഠിതമാക്കാൻ പൗരത്വ ഭേദഗതി കൊണ്ടുവന്നതടക്കം ഭരണഘടനയുടെ മൗലിക ദർശനങ്ങളെ തകർക്കുന്ന ഫാസിസ്റ്റ് അധികാര വാഴ്ചക്കെതിരെ പ്രതിരോധമുയർത്തണമെന്നാവശ്യപ്പെട്ടാണ് സെക്കുലർ സംഗമം നടന്നത്. ടി സുരേഷ്ബാബുവിൻ്റെ ഏകപാത്ര നാടകം,ഗാനാലാപനം തുടങ്ങി വിവിധ കലാപരിപാടികളുമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here