‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലൂടെ മലയാളികളെയാകെ കൊടൈക്കനാലിലെത്തിക്കുകയാണ് ചെകുത്താന്റെ അടുക്കള എന്നുവിളിക്കുന്ന ഗുണ കേവ്. ആരും ഒന്ന് ഇറങ്ങാൻ ഭയക്കുന്ന ഗുണ കേവിൽ വർഷങ്ങൾക്ക് മുൻപ് അതിസാഹസികമായി ഇറങ്ങിയയാളാണ് നമ്മുടെ സ്വന്തം ലാലേട്ടൻ. അന്ന് ശിക്കാർ ചിത്രത്തിനുവേണ്ടി മോഹൻലാലും അനന്യയും എടുത്ത റിസ്ക് പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ എം പദ്മകുമാർ.
Also Read: ജതിന്‍ രാംദാസെത്തി, ഇനി കാത്തിരിപ്പിന്റെ ദിവസങ്ങള്‍; ആവേശത്തില്‍ സിനിമാപ്രേമികള്‍
മോഹൻലാലിന്റെ മകളായി അഭിനയിച്ച അനന്യയെ വില്ലൻ പിടിച്ചുകെട്ടി തൂക്കി ഇടുന്നത് ഗുണ കേവിലെ വലിയ ഗർത്തത്തിലാണ്. അന്ന് ഡ്യൂപ് പോലുമില്ലാതെയാണ് അനന്യയും മോഹൻലാലും കേവിലിറങ്ങിയതെന്ന് പദ്മകുമാർ പറയുന്നു. ത്യാഗരാജൻ മാസ്റ്റർ ആയിരുന്നു അന്ന് ആക്ഷൻ ഡയറക്ടർ. അദ്ദേഹം ഒരുപാട് തപ്പി കണ്ടെത്തിയ സ്ഥലമാണ് ഗുണ കേവ്. അവിടെയെത്തിയപ്പോഴാണ് ഇത്രയും പകടം പിടിച്ച സ്ഥലമാണെന്ന് മനസിലാകുന്നത്. അദ്ദേഹം ഒരു അനുഭവസമ്പത്തുള്ള ആളായതുകൊണ്ട് അവിടെ തന്നെ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു.
Also Read: ബാന്ദ്ര സിനിമയ്ക്കെതിരേ നെഗറ്റീവ് റിവ്യൂ; യുട്യൂബര്‍മാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു
ക്ലൈമാക്സ് ഷൂട്ട് ചെയ്യാൻ സമയം മോഹൻലാൽ അനന്യയോട് ഉറപ്പുണ്ടെങ്കിൽ മാത്രം ചെയ്താൽ മതി, വളരെ അപകടം പിടിച്ച സ്ഥലമാണെന്ന് പറഞ്ഞു. എന്നാൽ ഡ്യൂപ് വേണ്ടെന്നും സ്വന്തമായി ചെയ്യാമെന്നും അനന്യ പറയുകയായിരുന്നു. മഞ്ഞുമ്മൽ ബോയ്സ് കണ്ടിരുന്നു. വളരെ നന്നായാണ് ചിത്രം ചെയ്തിരിക്കുന്നത്. അഭിനയവും സംവിധാനവുമെല്ലാം ഒന്നിനൊന്നു മെച്ചം – മഞ്ഞുമ്മൽ ബോയ്സിനെ അഭിനന്ദിക്കാനും പദ്മകുമാർ മടിച്ചില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here