എം.ഫില്‍ കോഴ്സുകളുടെ അംഗീകാരം റദ്ദാക്കിയതായി യുജിസി. എന്നാല്‍ ഇത് വരെ കോഴ്‌സ് പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കേറ്റിന് നിയമ സാധുത ഉണ്ടാകുമെന്നും യു.ജി.സി വ്യക്തമാക്കി.
Also Read : വമ്പൻ റെക്കോര്‍ഡുമായി സലാർ; ബോക്സ്‌ഓഫീസ് കളക്ഷൻ റിപ്പോർട്ട്
വരുന്ന അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ എം. ഫില്‍ കോഴ്‌സുകളില്‍ അഡ്മിഷന്‍ എടുക്കരുത് എന്ന് യു. ജി. സി അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തില്‍ എം.ഫില്‍ നിര്‍ത്താന്‍ നിര്‍ദേശിച്ചിരുന്നതിനെ തുടര്‍ന്ന് കേരളത്തില്‍ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.
“ഏതാനും സര്‍വകലാശാലകള്‍ എംഫില്‍ കോഴ്‌സിലേക്ക് പുതിയ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചതായി യു.ജി.സിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എന്നാല്‍, എംഫില്‍ കോഴ്‌സ് അംഗീകൃത ബിരുദമല്ലെന്ന് യു.ജി.സി വ്യക്തമാക്കുകയാണ്.
യു.ജി.സിയുടെ (മിനിമം സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് പ്രൊസീജേഴ്‌സ് ഫോര്‍ അവാര്‍ഡ് ഓഫ് പിഎച്ച്ഡി) 2022 റെഗുലേഷന്‍പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എംഫില്‍ പ്രോഗ്രാം വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്ന് പറയുന്നുണ്ട്. അതിനാല്‍ അഡ്മിഷന്‍ നിര്‍ത്താന്‍ അടിയന്തര നടപടി സര്‍വകലാശാലകള്‍ കൈക്കൊള്ളണം” -യു.ജി.സിയുടെ സര്‍ക്കുലറില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here