തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണം: എഡിജിപി എംആർ അജിത് കുമാർ

ajith kumar

തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് എഡി ജിപി എം ആർ അജിത് കുമാർ. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതേസമയം പൊലീസ് സേനയിൽ താൻ വരുത്തിയ മാറ്റങ്ങൾ അദ്ദേഹം എണ്ണിപ്പറഞ്ഞു. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് എ ഡി ജി പി എം ആർ അജിത്കുമാർ ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: എം ആർ അജിത് കുമാർ പുതിയ വീടുവെയ്ക്കുന്നത് കവടിയാർ കൊട്ടാരത്തിലെ കോംപൗണ്ടിൽ, 10 സെൻ്റ് അജിത് കുമാറിൻ്റെയും 12 സെൻ്റ് അളിയൻ്റെ പേരിലും: ആരോപണവുമായി പി വി അൻവർ എംഎൽഎ

സിവിൽ പൊലീസ് എന്ന പേര് കൊണ്ടു വന്നത് താനാണ് എന്ന് എഡിജിപി എം ആർ അജിത് കുമാർ. പല മാറ്റങ്ങൾക്കും താൻ കാരണക്കാരനായിട്ടുണ്ട് എന്നും ഇനി അത് പറയാൻ അവസരം ഉണ്ടാകുമോ എന്ന് അറിയില്ല എന്നും അദ്ദേഹം പറഞ്ഞു.

എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസവും ഇന്നും പി വി അൻവർ എംഎൽഎ ഉന്നയിച്ചത്. ആരോപണങ്ങൾ സർക്കാർ ഗൌരവത്തോടെ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News