വിവേകമുള്ള സമൂഹം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് എം രാജീവ്കുമാര്‍

വിജ്ഞാനം കൊണ്ടുമാത്രം മനുഷ്യപുരോഗതി ഉണ്ടാകില്ല എന്നും വിവേകമുള്ള സമൂഹമാണ് കാലഘട്ടത്തിന്റെ അനിവാര്യതയെന്നും വായനയിലൂടെ മാത്രമേ അത് സാധ്യമാകൂ എന്നും പ്രശസ്ത സാഹിത്യകാരന്‍ ഡോ .എം.രാജീവ്കുമാര്‍. ശാസ്ത്രത്തിലും സാങ്കേതികതയിലുമൊക്കെ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരെയാണ് കുറ്റകൃത്യങ്ങളില്‍ പ്രതികളായി ഇന്ന് പിടിക്കപ്പെടുന്നത്. മനുഷ്യത്യരഹിതമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കണമെങ്കില്‍ വിജ്ഞാനത്തോടൊപ്പം വിവേകവും വരും തലമുറകളില്‍ ഉണ്ടാകണമെന്നും വായനയിലൂടെയും കലാസാഹിത്യ സംസര്‍ഗ്ഗങ്ങളിലൂടേയും മാത്രമേ അത് മനുഷ്യരില്‍ ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.

Also Read: കേരള റബര്‍ ലിമിറ്റഡ് നിര്‍മാണം; പദ്ധതി പൂര്‍ത്തിയാവുന്നതോടെ സൃഷ്ടിക്കപ്പെടുന്നത് നിരവധി തൊഴിലവസരങ്ങള്‍: മുഖ്യമന്ത്രി

കേരളീയസമാജം ഡോംബിവ്ലിയുടെ പ്രതിമാസ പരിപാടിയായ സാഹിത്യസായാഹ്നത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു രാജീവ് കുമാര്‍. സാഹിത്യം ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനായിട്ടുള്ളതല്ല, എല്ലാവര്‍ക്കും കയറിചെല്ലാവുന്ന ലളിതമായ ഒരു മേഖലയാണ്. വായനയുണ്ടെങ്കില്‍ എല്ലാവര്‍ക്കും എഴുതാന്‍ കഴിയുമെന്നും ചെറുപ്പത്തിലേ വായന ശീലമാക്കിയാല്‍ ഒരാളും അക്രമകാരികള്‍ ആകില്ലായെന്നും കലയും സാഹിത്യവുമായി ബന്ധപ്പെട്ടവര്‍ അത്തരം കാര്യങ്ങളിലേര്‍പ്പെട്ട ചരിത്രമില്ലായെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

സമാജം പ്രസിഡന്റ് കെ.രാധാകൃഷ്ണന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ വര്‍ഗ്ഗീസ് ഡാനിയല്‍. എഡ്യുക്കേഷന്‍ സെക്രട്ടറി കെ .വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് രാജീവ്കുമാറിനെ പൊന്നാടയും ബൊക്കെയും നല്‍കി ആദരിച്ചു. ഷീല എസ് മേനോന്‍ രചിച്ച ‘ തനിച്ചിരിക്കുമ്പോള്‍ ‘എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം രാധാകൃഷ്ണന്‍ നായര്‍, കൊണ്ടത്ത് വേണുഗോപാലന് നല്‍കി നിര്‍വഹിച്ചു .

Also Read: ഹമാസ് തുരങ്കങ്ങളിലേക്ക് കടല്‍വെള്ളം പമ്പ് ചെയ്ത് ഇസ്രയേല്‍

തുടര്‍ന്ന് നടന്ന കഥയരങ്ങില്‍ മേഘനാദന്‍, സിപികൃഷ്ണകുമാര്‍, രാജന്‍ തെക്കുംമല, അശോകന്‍ നാട്ടിക, ജ്യോതിലക്ഷ്മി നമ്പ്യാര്‍, സുരേഷ് നായര്‍, രാജന്‍ കിണറ്റിങ്കര, ലക്ഷ്മി കുറുപ്പ്, ജോയ് ഗുരുവായൂര്‍ എന്നിവര്‍ കഥകള്‍ അവതരിപ്പിച്ചു. കലാസാംസ്‌കാരികവിഭാഗം സെക്രട്ടറി കെ.കെ.സുരേഷ് ബാബു , സാഹിത്യ സായാഹ്നം കണ്‍വീനര്‍ ഇ.ഹരീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News