അന്തരിച്ച ആകാശവാണി മുൻ അവതാരകൻ എം രാമചന്ദ്രന്റെ സംസ്കാരം ഇന്ന്

akashavani ramachandran

അന്തരിച്ച ആകാശവാണി മുൻ അവതാരകൻ എം രാമചന്ദ്രന്റെ സംസ്കാരം ഇന്ന്. രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 12 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു എം രാമചന്ദ്രൻ അന്തരിച്ചത്.

Also read:കൊച്ചി എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഒരു മരണം, മൂന്ന് പേർക്ക് പരിക്ക്

ദീർഘകാലം ആകാശവാണിയിൽ വാർത്താ പ്രക്ഷേപകനായിരുന്നു. ‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കൾക്ക് സുപരിതനായിരുന്നു എം രാമചന്ദ്രൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here