ഡൊണാൾഡ് ട്രംപുമായി ഗോൾഫ് കളിച്ച് എം എസ് ധോണി; വീഡിയോ വൈറൽ

അമേരിക്കയിൽ ​ ഡൊണാൾഡ് ട്രംപുമായി ഗോൾഫ് കളിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്‌റ്റൻ എം എസ് ധോണിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. ബെഡ്മിൻസ്റ്റർ ട്രംപ് നാഷനൽ ഗോൾഫ് ക്ലബ്ബിലാണ് ധോണിയും ട്രംപും ഒരുമിച്ചു ഗോൾഫ് കളിച്ചത്. ഇരുവരും ​ഗോൾഫ് കളിക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ALSO READ:‘ഞങ്ങളുടെ സൺഷൈൻ’, അല്ലിക്ക് ഒൻപതാം പിറന്നാൾ ആശംസ നേർന്ന് പൃഥ്വിരാജ്

കഴിഞ്ഞ ദിവസം യു എസ് ഓപ്പൺ ടെന്നീസ് മത്സരം കാണാൻ ​ഗ്യാലറിയിലിരിക്കുന്ന ധോണിയുടെ വിഡിയോ വൈറലായിരുന്നു. കാർലോസ് അൽക്കറാസ് – അലക്‌സാണ്ടർ സ്വെരേവ് പോരാട്ടം കാണാനാണ് ധോണി എത്തിയത്. യു എസ് യാത്രയിൽ ധോണിക്കൊപ്പമുള്ള ഹിതേഷ് സിങ്‍‍വി എന്ന വ്യാപാരിയാണ് ഈ ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടത്.

ALSO READ:ആദ്യ ദിനം റെക്കോർഡ് കളക്ഷനുമായി ജവാൻ; ഹിന്ദി സിനിമയ്ക്ക് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന വരുമാനം

അതേസമയം കാൽമുട്ടിലെ ശസ്ത്രക്രിയയെ തുടർന്ന് റാഞ്ചിയിലെ ഫാം ഹൗസിൽ വിശ്രമത്തിലായിരുന്നു ധോണി. അതിനിടെയാണ് താരത്തിന്റെ യുഎസ് യാത്ര. ഇന്ത്യൻ പ്രീമിയർ‌ ലീഗിന്റെ അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിങ്സിനെ ധോണി നയിക്കുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News