ധോണിയും ശ്രീശാന്തും നഗരത്തിലൂടെ ബൈക്കില്‍ കറങ്ങുന്നു; വൈറലായി വീഡിയോ

ക്രിക്കറ്റ് താരം ധോണിയുടെ ബൈക്കുകളോടുള്ള പ്രേമം അദ്ദേഹം പല അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്. ബൈക്കുകളുടെ വലിയ ശേഖരം തന്നെയുണ്ട് അദ്ദേഹത്തിന്. ഇപ്പോള്‍ ഇതാ അദ്ദേഹത്തിന്റെ പഴയൊരു ബൈക്ക് യാത്രയുടെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. മലയാളി താരം എസ് ശ്രീശാന്തിനെ പിന്നിലിരുത്തിയാണ് ധോണിയുടെ ബൈക്ക് യാത്ര.

Also Read: വിമാനത്തില്‍ വന്നിടിച്ച് വിന്‍ഡ് ഷീല്‍ഡില്‍ കുടുങ്ങി പക്ഷി; മുഖം നിറയെ രക്തവുമായി പൈലറ്റ്

ചെന്നൈ നഗരത്തിലൂടെയുള്ള ബൈക്ക് കറക്കമാണ് വീണ്ടും വൈറലായത്. സിഗ്‌നലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ താരങ്ങളുടെ ചിത്രങ്ങള്‍ പലരും മൊബൈലില്‍ പകര്‍ത്തുന്നതും വീഡിയോയിലുണ്ട്.

ഐപിഎല്ലില്‍ നിന്നുള്ള ധോനിയുടെ വിരമിക്കല്‍ ഇത്തവണയും വലിയ ചര്‍ച്ചയായിരുന്നു. അടുത്ത സീസണില്‍ കൂടി താന്‍ ടീമിനൊപ്പമുണ്ടാകുമെന്ന് പരോക്ഷ ഉത്തരവും കിരീടം നേടിയതിന് പിന്നാലെ ധോനി നല്‍കിയിരുന്നു. ആരാധകരും ആ പ്രതീക്ഷയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News