യുവജന കമ്മീഷൻ ചെയർമാനായി എം ഷാജർ ചുമതലയേറ്റു

സംസ്ഥാന യുവജന കമ്മീഷൻ ചെയർമാനായി എം ഷാജർ ചുമതലയേറ്റു. ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് ചിന്താ ജെറോം രണ്ടു ടേം പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് എം ഷാജർ ചുമതലയേറ്റത്.
പുതിയ ഉത്തരവാദിത്വം പ്രാധാന്യം അർഹിക്കുന്നതാണെന്നും വിവേചനമില്ലാതെ നീതി പൂർവ്വമായി മുന്നോട്ട് പോകുമെന്നും എം ഷാജർ പറഞ്ഞു. കണ്ണൂർ എംഎം ബസാർ പൂരക്കുന്ന്‌ സ്വദേശിയായ ഷാജർ സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന ജോ. സെക്രട്ടറിയുമാണ്‌.

എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം, സംസ്ഥാന ജോ. സെക്രട്ടറി, കണ്ണൂർ ജില്ലാ സെക്രട്ടറി, കണ്ണൂർ സർവകലാശാല യൂണിയൻ ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു. കേളോത്ത്‌ മുഹമ്മദ്‌ കുഞ്ഞിയുടെയും ഹാജിറയുടെയും മകനാണ്‌. ഭാര്യ: ഹസീന. മക്കൾ: അയാൻ ഹാദി, അയ്‌റ എമിൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News