പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; അതിജീവിതക്കെതിരെ പ്രതി ഉന്നയിക്കുന്ന ആരോപണങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കുന്നത് മര്യാദകേട്: സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ അതിജീവിതക്കെതിരെ പ്രതി ഉന്നയിക്കുന്ന ആരോപണങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കുന്നത് മര്യാദകേടെന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ.വിചാരണയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മാധ്യമങ്ങൾ വരരുത്.ഇത്തരം രീതി പിന്തുടരുന്നത് അക്രമികൾക്ക് വളം വയ്ക്കാൻ മാത്രമേ ഉപകരിക്കൂ.

also read: പ്രേക്ഷകരുടെ ധൈര്യത്തിലാണ് ഞാന്‍ നില്‍ക്കുന്നതെന്ന് മമ്മൂക്ക; ടര്‍ബോ ഉടന്‍ തിയേറ്ററുകളിലേക്ക്

മാധ്യമങ്ങൾ അതിജീവതയ്ക്കൊപ്പം നിൽക്കണമെന്നും ഗുണ്ടകളെ വരെ മാധ്യമങ്ങൾ ചർച്ചയ്ക്ക് വിളിക്കുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നും അത്തരം രീതി അപകടകരമാണെന്നും യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ പറഞ്ഞു. മാധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്നും സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന പീഡനങ്ങൾക്കെതിരെ യുവത ഒന്നിക്കണമെന്നും ഷാജർ പറഞ്ഞു.

also read: പത്തനംതിട്ടയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News