ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജംപിൽ വെള്ളിയുമായി മലയാളി താരം എം ശ്രീശങ്കർ;അഭിനന്ദിച്ച്‌ മുഖ്യമന്ത്രി

ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജംപിൽ വെള്ളിനേട്ടവുമായി മലയാളി താരം എം ശ്രീശങ്കർ. 8.37 മീറ്റർ ദൂരമാണ് ശ്രീശങ്കർ താണ്ടി വെള്ളി നേടിയത്. ഇതോടെ 2024ലെ പാരീസ് ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ഫീല്‍ഡ് അത്‍ലറ്റ് എന്ന യോഗ്യത എം ശ്രീശങ്കർ സ്വന്തമാക്കി. പാരീസിലേക്കുള്ള യോഗ്യതാ മാർക്കായ  8.27 മീറ്റര്‍ ശ്രീശങ്കർ മറികടന്നു.

ALSO READ: വരുന്ന മൂന്ന് മണിക്കൂറില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

മെഡല്‍ നേട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീശങ്കറിനെ അഭിനന്ദിച്ചു. ‘ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജംപിൽ വെള്ളി മെഡൽ നേടിയ എം ശ്രീശങ്കറിന് അഭിനന്ദനങ്ങൾ. ഈ പ്രകടനത്തോടെ 2024ലെ പാരീസ് ഒളിംപിക്സിനുള്ള യോഗ്യത കൂടി നേടി കേരളത്തിന്‍റെ അഭിമാനമായി മാറിയിരിക്കുകയാണ് ശ്രീശങ്കർ. ഭാവിയിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

മീറ്റില്‍ നാല് ശ്രമങ്ങളിലും 8 മീറ്റർ പിന്നിടാന്‍ ശ്രീശങ്കറിനായി. ഈയിനത്തില്‍ ചൈനീസ് തായ്പേയുടെ യു ടാങ് ലിന്നാണ് സ്വർണം നേടിയത്. ചൈനയുടെ മിന്‍ഗുന്‍ യാങ് വെങ്കലം നേടി.

ALSO READ: ദില്ലിയില്‍ കെട്ടിടത്തിന്‍റെ 9ാം നിലയില്‍ തീപിടിത്തം

അതേസമയം ഏഷ്യന്‍ അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നേരത്തെ മലയാളി താരം അബ്‍ദുള്ള അബൂബക്കർ ട്രിപ്പിള്‍ ജംപില്‍ സ്വർണം നേടിയിരുന്നു. സീസണിലെ ഏറ്റവും മികച്ച പ്രകടനവുമായി 16.92 മീറ്റർ ദൂരം താണ്ടിയാണ് അബ്‍ദുള്ള അബൂബക്കർ ബാങ്കോക്കില്‍ സ്വർണം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News