2022-ലെ എം സുകുമാരൻ സ്‌മാരക സാഹിത്യം പൊതുപ്രവർത്തന പുരസ്‌കാരങ്ങൾ മിനി പിസിക്കും പാലൊളി മുഹമ്മദ്കുട്ടിക്കും

2022 ലെ എം സുകുമാരൻ സ്‌മാരക സാഹിത്യം പൊതുപ്രവർത്തന പുരസ്‌കാരങ്ങൾക്ക് മിനി പിസിയും പാലൊളി മുഹമ്മദ്കുട്ടിയും അർഹരായി. പ്രശസ്തിപത്രവും 50,000/- രൂപയുമാണ് പുരസ്കാരമായി നൽകിയത്. എല്ലാ വർഷവും സാഹിത്യ-പൊതുപ്രവർത്തക രംഗങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്കാണ് പുരസ്കാരം നൽകി വരുന്നത്.

Also Read; ‘എന്റെ കൈയില്‍ തീ പിടിച്ചു; 2019ല്‍ ക്രിക്കറ്റില്‍ നിന്ന് പിന്‍മാറുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു’; വെളിപ്പെടുത്തലുമായി സിറാജ്

യുവകഥാകൃത്ത് മിനി പിസിയാണ് സാഹിത്യ പുരസ്‌കാരത്തിന് അർഹയായത്. 2020-ൽ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച “ഫ്രഞ്ച് കിസ്സ്” എന്ന പുസ്തകത്തിന്റെ രചയിതാവാണ് മിനി പിസി. 2022-ലെ പൊതുപ്രവർത്തകനുള്ള പുരസ്‌കാരത്തിന് പ്രമുഖ തൊഴിലാളി, കർഷക നേതാവും മുൻ മന്ത്രിയുമായ ശ്രീ പാലൊളി മുഹമ്മദ്‌കുട്ടി അർഹനായി. പ്രൊഫ. വിഎൻ മുരളി, ഡോ. പി സോമൻ, ശ്രീമതി വിഎസ് ബിന്ദു എന്നിവർ അടങ്ങിയ മൂന്നംഗ ജൂറിയാണ് അവാര്ഡിന് അർഹരായവരെ തെരഞ്ഞെടുത്തത്.

Also Read; “കേന്ദ്രം കൊട്ടേഷൻ സംഘമായ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് പണം പിടുങ്ങുകയായിരുന്നു”: ഇലക്‌ടറല്‍ ബോണ്ട് വിഷയത്തിൽ വിമർശനവുമായി കെ ജെ ജേക്കബ്

2024 മാർച്ച് 16, ശനിയാഴ്ച്‌ച, വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം പി & ടി ഹൗസിൽ ചേരുന്ന അനുസ്മരണയോഗം ഉദ്ഘാടനവും സാഹിത്യ പുരസ്‌കാരദാനവും എംഎ ബേബി നിർവഹിക്കും. ശ്രീമതി മിനി പിസി പുരസ്‌കാരം ഏറ്റുവാങ്ങും. ശ്രീമതി പികെ ശ്രീമതി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രശസ്‌ത മാധ്യമ, സാഹിത്യ പ്രവർത്തകൻ സി അനൂപ് എം സുകുമാരൻ അനുസ്മരണ പ്രഭാഷണം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News