‘ഒരാളെപ്പോലും എസ്‌.എഫ്‌.ഐക്കാര്‍ കൊന്നില്ലേ ?’; മാധ്യമപ്രവര്‍ത്തകരുടെ അദ്‌ഭുതത്തോടെയുള്ള ചോദ്യത്തെക്കുറിച്ച് എം സ്വരാജ്

രാളെപ്പോലും എസ്‌.എഫ്‌.ഐക്കാര്‍ കൊലപ്പെടുത്തിയിട്ടില്ലേ എന്ന് അദ്‌ഭുതത്തോടെ മാധ്യമപ്രവര്‍ത്തകര്‍ തന്നോട് ചോദിച്ചെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. കൂത്തുപറമ്പ് രക്തസാക്ഷി സ്‌മരണയുമായി ബന്ധപ്പെട്ട്, കൈരളി ന്യൂസ് ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖം ‘കൂത്തുപറമ്പ്: ധീരോജ്വല രക്തചരിത’ത്തിലായിരുന്നു  അദ്ദേഹത്തിന്‍റെ പ്രതികരണം. ഇടുക്കി എഞ്ചിനീയറിങ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ കൊല്ലപ്പെട്ട എസ്‌.എഫ്‌.ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്.

ധീരജിന്‍റേത് ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണെന്നും നൂറുകണക്കിന് കെ.എസ്‌.യു പ്രവര്‍ത്തകരെ എസ്‌.എഫ്‌.ഐ കൊന്നിട്ടുണ്ടെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോടാണ് എം സ്വരാജിന്‍റെ പ്രതികരണം. എം സ്വരാജിന്‍റെ വാക്കുകള്‍: ”ധീരജ് കൊല്ലപ്പെട്ടതോടെ മാധ്യമങ്ങളും കോണ്‍ഗ്രസുകാരും എസ്‌.എഫ്.ഐക്കാര്‍ കൊന്നൊടുക്കിയവരുടെ കണക്കെടുക്കാന്‍ ആരംഭിച്ചു. എന്നാല്‍, എസ്‌.എഫ്.ഐക്കാരുടെ കൈകൊണ്ട് ഒരു കെ.എസ്‌.യുക്കാരനോ മറ്റുള്ള സംഘടനയിലെ ആളുകളോ കൊല്ലപ്പെട്ടില്ല എന്ന വസ്‌തുത ഇതോടെ അവര്‍ മനസിലാക്കി. ചിലര്‍ എന്നോടുതന്നെ ഈ അദ്‌ഭുതം പങ്കുവച്ചു.”

”ഒരൊറ്റ കെ.എസ്‌.യുക്കാരനെ പോലും എസ്‌.എഫ്‌.ഐക്കാര്‍ കൊന്നില്ലെന്നോ?, എന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. എം.എസ്‌ പ്രസാദ്, മുഹമ്മദ് അഷ്‌റഫ്, ആര്‍.കെ കൊച്ചനിയന്‍, സെയ്‌താലി എന്നിങ്ങനെ എത്രപേരെയാണ് കെ.എസ്‌.യു കൊന്നൊടുക്കിയത്. ഇതര സംഘടനകളാല്‍ ആകെ 32 എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. ഇങ്ങനെയിരിക്കെ തിരിച്ചും കൊന്നിട്ടുണ്ടാവുമെന്ന ധാരണയിലാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ പോലും നിന്നത്. ഇത് മാധ്യമങ്ങളും വലതുപക്ഷ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ചേര്‍ന്ന് നടത്തിയ പ്രതീതി സൃഷ്‌ടിക്കലിന്‍റെ ഫലമാണ്”: അദ്ദേഹം കൈരളി ന്യൂസ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News