ലീഗിന്റെ ചെലവിൽ കടപ്പുറത്ത് നിന്ന് ഇസ്രയേലിനെ അനുകൂലിക്കുന്ന ശശി തരൂർ, വിമർശിച്ച് എം സ്വരാജ്

ഇസ്രയേലിനൊപ്പം ശശി തരൂരും പലസ്തീനെ ആക്രമിക്കുന്നുവെന്ന് എം സ്വരാജ്. കോഴിക്കോട് കടപ്പുറത്ത് പലസ്തീനെ അനുകൂലിച്ച് മുസ്ലിം ലീഗ് നടത്തിയ റാലിക്കിടെ ഇസ്രയേൽ അനുകൂല വാക്കുകൾ തരൂർ ഉപയോഗിച്ചിരുന്നു. ഹമാസ് ഭീരവാദ സംഘടനയാണ് എന്നായിരുന്നു കോഴിക്കോട് വെച്ച് തരൂർ പറഞ്ഞത്. പലസ്തീന്റെ ഭാഗത്തു നിന്നുണ്ടായത് ‘ഭീകരവാദികളുടെ അക്രമ’ണമാണെന്നും, ഒപ്പം ഇസ്രായേലിന്റേത് ‘മറുപടി’യാണെന്നും തരൂർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സ്വരാജ് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു സ്വരാജിന്റെ പ്രതികരണം.

ALSO READ: സി ഐ ഡി മൂസയുടെ രണ്ടാം ഭാഗം, വൻ അപ്‌ഡേറ്റ് പുറത്തുവിട്ട് ജോണി ആന്റണി: ആകാംക്ഷയിൽ ആരാധകർ

എം സ്വരാജിൻ്റെ ഫേസ്ബുക് കുറിപ്പ്

കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവിൽ ഡോ.ശശി തരൂർ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയിരിക്കുന്നു. രാജ്യത്തിന്റെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇതിനോടകം അപഹരിക്കപ്പെട്ടെങ്കിലും പലസ്തീന്റെ ഭാഗത്തു നിന്നുണ്ടായത് “ഭീകരവാദികളുടെ അക്രമ”ണമാണെന്ന് ഡോ.ശശി തരൂർ ഉറപ്പിക്കുന്നു. ഒപ്പം ഇസ്രായേലിന്റേത് “മറുപടി ” യും ആണത്രെ ! വാക്കുകൾക്ക് അർത്ഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം.

ALSO READ: തൃഷയെ പിന്നിലാക്കി നയൻതാര, മണിരത്നം കമൽ ഹാസൻ ചിത്രത്തിൽ ചോദിച്ചത് കോടികൾ; റിപ്പോർട്ട് പുറത്ത്

ഒക്ടോബർ ഏഴാം തിയ്യതിയല്ല ചരിത്രം ആരംഭിച്ചതെന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല. എന്നിട്ടും ഇസ്രായേൽ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാൻ കോൺഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെൽ അവീവിൽ നിന്ന് ഇസ്രായേലും കോഴിക്കോട്ടെ ലീഗ് വേദിയിൽ നിന്നും ഡോ. ശശി തരൂരും പലസ്തീനെ അക്രമിക്കുമ്പോൾ മുസ്ലിംലീഗ് സമസ്തയെ പ്രകടനം നടത്തി തോൽപിച്ച ആഹ്ലാദത്തിലാണ്.

– എം സ്വരാജ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News