എം സ്വരാജ് ദേശാഭിമാനി റസിഡന്റ് എഡിറ്റർ

ദേശാഭിമാനിയുടെ പുതിയ റസിഡന്റ് എഡിറ്ററായി എം സ്വരാജ്. 2016 – 2021 കാലഘട്ടത്തിൽ തൃപ്പൂണിത്തുറയിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന എം സ്വരാജ് നിലവില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. പാർട്ടിയുടെ സംസ്ഥാന സെക്രെട്ടറിയേറ്റ് ചേർന്ന യോഗത്തിലാണ് അദ്ദേഹത്തെ റസിഡന്റ് എഡിറ്ററായി നിയമിച്ച് തീരുമാനമായത്.

Also Read: നടത്തിയത് പതിനാറായിരത്തിലധികം പോസ്റ്റ്മോര്‍ട്ടം; പൊലീസ് ഫോറന്‍സിക് ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. പി ബി ഗുജ്റാള്‍ പടിയിറങ്ങി

മലപ്പുറം നിലമ്പൂർ സ്വദേശിയായ സ്വരാജ് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്‌. ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ എഡിറ്ററായും പ്രവർത്തിച്ചിരുന്നു.

Also Read: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മികച്ച വാഗ്‌മിയും നിരവധി പുസ്‌തങ്ങളുടെ രചയിതാവുമാണ്‌. ‘ക്യൂബ ജീവിക്കുന്നു, പൂക്കളുടെ പുസ്‌തകം, മരണം കാത്ത്‌ ദൈവങ്ങൾ’’ തുടങ്ങിയവയാണ്‌ പ്രധാന കൃതികൾ. മലപ്പുറം പതാർ സുമാനിവാസിൽ പി എൻ മുരളീധരന്റെയും പി ആർ സുമാംഗിയമ്മയുടേയും മകനാണ്‌. ഭാര്യ:സരിത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News