കേന്ദ്ര സർക്കാരിന്റെ ശ്രമം കേരളത്തെ ശ്വാസംമുട്ടിച്ച് കൊല്ലാനാണ്: എം സ്വരാജ്‌

സാമ്പത്തികമായി കേരളത്തെ ശ്വാസംമുട്ടിച്ച് കൊല്ലാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. സിപിഐ എം അനന്താവൂർ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവേളയിലാണ് ഇങ്ങനെ പ്രതികരിച്ചത്. പട്ടർനടക്കാവിൽ ആയിരുന്നു ചടങ്ങ്.

ALSO READ: ഭരണഘടനാ ഉത്തരവാദിത്തം നിര്‍വഹിക്കാത്ത ഗവര്‍ണര്‍ രാജിവയ്ക്കുക; പ്രതിഷേധ മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ

കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പ്രതിസന്ധികൾക്കിടയിലും മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. ഇതാണ് കേരളം തകരാതെ നിലനിൽക്കുന്നതിനിടയാക്കുന്നത്. കോൺഗ്രസ് നവകേരള സദസ്സിന്റെ വിജയത്തിൽ വിറളിപൂണ്ട് ചാവേറുകളെ സൃഷ്‌ടിച്ച് കലാപത്തിന് ശ്രമിക്കുകയാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു. തവനൂർ ഏരിയാ സെക്രട്ടറി കെ വി സുധാകരൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ ലോക്കൽ സെക്രട്ടറി എ രതീഷ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കൂട്ടായി ബഷീർ, എ ശിവദാസൻ, അഡ്വ. പി ഹംസക്കുട്ടി, എ പ്രേമാനന്ദൻ, കെ പി വേണു, പി മുഹമ്മദ് താഴത്തറ, കെ മുഹമ്മദ് ഫിറോസ്, അഡ്വ. ടി പ്രബിത, ടി കെ അലവിക്കുട്ടി എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News