പിറവിയിലേ വേട്ടയാടപ്പെട്ടവരാണ് കമ്മ്യൂണിസ്റ്റുകാർ; പാർട്ടിയെ ചൊറിയാൻ വരുന്നവർ ഇത് തിരിച്ചറിയണം: എം സ്വരാജ്

പിറവിയിലേ വേട്ടയാടപ്പെട്ടവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും പാർട്ടിയെ ചൊറിയാൻ വരുന്നവർ ഇത് തിരിച്ചറിയണമെന്നും എം സ്വരാജ്. മലപ്പുറം എടവണ്ണ ഒതായിയിൽ സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തകർന്നു പോകും എന്നു വിധിയെഴുതിയയിടത്തു നിന്ന് പാർട്ടി പർവതസമാനം വളർന്നു. തുടർഭരണത്തിന് നേതൃത്വം നൽകിയ പാർട്ടിയായി മാറി. എളുപ്പത്തിൽ ഇല്ലാതാവുന്ന പാർട്ടിയല്ല ഇത്. വലതുപക്ഷവും മാധ്യമങ്ങളും ഒരുമിച്ചു കൈകോർക്കുകയാണ്. മാധ്യമങ്ങൾ എല്ലാ കാലത്തും ആക്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: അന്ന് കൂടിയ ജനങ്ങളെല്ലാം തന്നെക്കണ്ട് കൂടിയതാണെന്നാണ് അൻവർ കരുതിയിരിക്കുന്നത്, ഒരംഗം പോലും പി വി അൻവറിനൊപ്പമില്ല: എടവണ്ണ ലോക്കൽ സെക്രട്ടറി പി കെ മുഹമ്മദലി

ഇഎംഎസ്സിനെ മനുഷ്യത്വരഹിതമായി വലതു പക്ഷ മാധ്യമങ്ങൾ വേട്ടയാടി. അഴിമതിക്കാരനാക്കി മുദ്രയടിച്ചു. ഇന്നത്തേക്കാൾ നീചമായ ആക്രമണങ്ങൾ നേരിട്ടു. ഇപ്പോഴത്തെ വലതുപക്ഷ ആക്രമണങ്ങളുടെ പശ്ചാത്തലം തുടർഭരണമാണ്. പലരുടെയും സമനില തെറ്റുന്ന വാർത്തകളാണ് വരുന്നത്. ഭരണം ഇനിയും കിട്ടില്ല എന്നു ഉറപ്പായതോടെയാണ് കോൺഗ്രസ് രാഷ്ട്രീയ കുറ്റകൃത്യങ്ങൾക്ക് മുതിരുന്നത്. പൊലീസിനെതിരേയാണ് വിമർശനം. പൊലീസ് തുടർ സംവിധാനമാണ്. പല രാഷ്ട്രീയ ചായ്‌വുള്ളവരും ഉണ്ട്. കുറ്റക്കാരായ 108 പൊലീസുകാരെ ജോലിയിൽ നിന്ന് എന്നേക്കുമായി പിരിച്ചുവിട്ട സർക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ഭരണകാലത്ത് രാജാക്കാട് പൊലീസ് സ്റ്റേഷനിൽ കോൺഗ്രസുകാരനെ മലം തീറ്റിച്ചു. ഇത്തരം പൊലീസുകാർ തിരിച്ചു വരണമെന്നാണോ കോൺഗ്രസുകാർ പറയുന്നത്. അതിനോടൊപ്പമല്ല കേരളം. ടി പി സെൻകുമാർ എന്ന ആർഎസ്എസ്സുകാരനെ പൊലീസിനെ നയിക്കാൻ യുഡിഎഫ് ചുമതലപ്പെടുത്തി. പിണറായി സർക്കാർ അധികാരത്തിൽ വന്നയുടൻ മാറ്റി. ഫീസ് വാങ്ങാതെ മുസ്ലിം ലീഗ് രാജ്യസഭാംഗം ഈ കേസ് വാദിച്ചു. മുനവ്വറലി തങ്ങൾ അഭിനന്ദന പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു.

കലാപം നടത്താൻ ശബരിമലയിലേക്ക് വന്ന കേന്ദ്ര മന്ത്രിയെ തടഞ്ഞത് കേരളാ പൊലീസാണ്. ആ ആത്മവിശ്വാസം നൽകിയത് ഇടതു സർക്കാരാണ്. ബിജെപി സംസ്ഥാന അധ്യക്ഷനെ പൂച്ചക്കുട്ടിയെപ്പോലെ തൂക്കി തുറങ്കലിലടച്ചു. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ പ്രവീൺ തൊഗാഡിയയുടെ കേസ് പിൻവലിച്ചെന്നും എം സ്വരാജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News