ഇസ്രയേലിന് പിന്തുണ നൽകുന്ന യുദ്ധക്കൊതിയന്മാരുടെ ഏജൻസിയായി നമ്മുടെ രാജ്യം മാറി: എം സ്വരാജ്

ഇസ്രയേലിന് പിന്തുണ നൽകുന്ന യുദ്ധക്കൊതിയന്മാരുടെ ഏജൻസിയായി നമ്മുടെ രാജ്യം മാറിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ്. കാസർഗോഡ് കാഞ്ഞങ്ങാട് പലസ്തീൻ ഐക്യദാർഢ്യ റാലി.ഉദ്ഘാടനം ചെയ്യുകയായിരുന്നു എം സ്വരാജ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസിൻ്റെയും മുസ്ലീംലീഗിൻ്റെ പലസ്തീൻ സ്നേഹം അവസാനിച്ചു. എന്നാൽ ഇടതുപക്ഷത്തിന് ഇതൊരു തെരഞ്ഞെടുപ്പ് വിഷയമല്ല. ലോകമാകെ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധമുയരുമ്പോൾ ഇന്ത്യ ആയുധ പിന്തുണ നൽകുകയാണെന്ന് എം സ്വരാജ് പറഞ്ഞു.

Also Read: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാന്റെ മൃതദേഹം തിരുവല്ലയിൽ എത്തിച്ചു

ജനാധിപത്യ മഹിളാ അസോസിയേഷനും,ഡിവൈഎഫ്ഐയും, എസ്എഫ്ഐയും സംയുക്തമായാണ് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചത്. മാന്തോപ്പ് മൈതാനിയിൽ നിന്ന് നോർത്ത് കോട്ടച്ചേരിയിലേക്ക് നടന്ന പ്രകടനത്തിൽ ആയിരങ്ങൾ അണിനിരന്നു. സിപിഐഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ, സി എച്ച് കുഞ്ഞമ്പു എംഎൽഎ, പി ജനാർദ്ധനൻ, മഹിള അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ പത്മാവതി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ബിപിൻരാജ് പായം തുടങ്ങിയവർ പങ്കെടുത്തു.

Also Read: രാജ്യാന്തര മയക്ക് മരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പൊലീസ് പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News