പ്രിയ വര്‍ഗീസിന്റൈ നിയമനം; ഹൈക്കോടതി വിധി ഗവര്‍ണര്‍ക്കുള്ള തിരിച്ചടിയാണെന്ന് എം സ്വരാജ്

കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനുള്ള ശുപാര്‍ശ ശരിവെച്ച ഹൈക്കോടതി വിധി ഗവര്‍ണര്‍ക്കുള്ള തിരിച്ചടിയാണെന്ന് എം സ്വരാജ്.

കേരളത്തിലെ മാധ്യമങ്ങള്‍ പിന്തുടരുന്ന അങ്ങേയറ്റം ഹീനമായ റിപ്പോര്‍ട്ടിങ് ശൈലിക്കേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി. ലജ്ജയുടെ കണികയെങ്കിലും ഉണ്ടെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തണമെന്നും സ്വരാജ് പറഞ്ഞു.

അതേസമയം ഇന്നത്തെ ഹൈക്കോടതി വിധി വളരെ ശ്രദ്ധേയമായ ചില പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവും പ്രതികരിച്ചു. ഇന്നത്തെക്കാലത്തെ മാധ്യമപ്രവർത്തനത്തെക്കുറിച്ചുള്ള കേരള ഹൈക്കോടതിയുടെ നിരീക്ഷണവും ഏറെ ശ്രദ്ധേയമാണ്.

പൗരന്മാരുടെ അന്തസ് സംരക്ഷിക്കുന്ന വിധത്തിലുള്ള മാധ്യമപ്രവർത്തനം സാധ്യമാക്കിക്കൊണ്ട് കേരളം ഒരു മാതൃക തീർക്കണമെന്നും മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read :പെട്രോൾ പമ്പ് ജീവനക്കാരിക്കും സഹപ്രവർത്തകർക്കും മർദ്ദനം : ഒന്നാം പ്രതി അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News