തൃപ്പൂണിത്തുറയിലെ യുഡിഎഫ് പ്രചാരണം അധാർമികമായിരുന്നു, എം സ്വരാജ്

തൃപ്പൂണിത്തുറയിലെ യുഡിഎഫ് പ്രചാരണം അധാർമികമായിരുന്നുവെന്ന് എം സ്വരാജ്.
ഹൈക്കോടതി വിധി പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫിന്റെ വാദം നിലനിൽക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. ഞങ്ങൾ മുന്നോട്ടുവച്ച വാദഗതികൾ കോടതി ഗൗരവകരമായി കണ്ടു എന്നതിൻറെ തെളിവാണിതെന്നും സ്വരാജ് പ്രതികരിച്ചു. കെ ബാബു എംഎല്‍എയുടെ വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

അയ്യപ്പന്റെ പേര് ഉപയോഗിച്ച് ബാബു വോട്ട് അഭ്യര്‍ത്ഥിച്ചെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് എം സ്വരാജ് ഹര്‍ജി നല്‍കിയത്. ഈ കേസ് നിലനില്‍ക്കില്ലെന്ന കെ ബാബുവിന്റെ ഹര്‍ജിയാണ് കോടതി തള്ളിയത്. സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. അയ്യപ്പന് ഒരു വോട്ടെന്ന പരാമര്‍ശം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ പിന്നീട് കോടതി വിശദമായ വാദം കേൾക്കും. കൃത്യമായ തെളിവുകൾ കോടതിയിൽ സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അനുകൂല ഉത്തരവുണ്ടായതെന്ന് എം സ്വരാജിൻ്റെ അഭിഭാഷകൻ അഡ്വ കെ എസ് അരുൺകുമാർ പറഞ്ഞു.

എന്നാല്‍, ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്ന് കെ ബാബു പ്രതികരിച്ചു. നിയമോപദേശവുമായി മുന്നോട്ട് പോകുമെന്നും യുഡിഎഫ് സ്വാമി അയ്യപ്പന്‍റെ പടം വെച്ച് സ്ലിപ്പ് അടിച്ചിട്ടില്ലെന്നും ബാബു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News