തൃപ്പുണിത്തുറ തെരഞ്ഞെടുപ്പ് വിധി വിചിത്രമായതെന്ന് എം സ്വരാജ്. ഇനിമുതൽ ദൈവങ്ങളുടെ ചിത്രം അച്ചടിച്ച് തെരഞ്ഞെടുപ്പിന് ഇറങ്ങിയാൽ മതിയാകും എന്ന സ്ഥിതി വരുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജനവിധി അട്ടിമറിക്കപ്പെട്ടു, അതിനാലാണ് ഹൈക്കോടതിയിൽ പരാതിപ്പെട്ടതെന്ന് എം സ്വരാജ്. തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ തന്നെ പരാതികൾ ഇലക്ഷൻ കമ്മിഷനിൽ ഉന്നയിച്ചിരുന്നു, തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതികൾ പരിശോധിച്ച് നടപടികൾ എടുത്തിരുന്നു.
Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; തൃശ്ശൂരിൽ വി എസ് സുനിൽകുമാറിന് പിന്തുണയുമായി മുംബൈ മലയാളികൾ
പോസ്റ്റർ, ചുവരെഴുത്ത് അടക്കമുള്ളവ നീക്കം ചെയ്തിരുന്നു. അതിന്റെ തുടർച്ച എന്ന നിലയിലാണ് ഹൈക്കോടതിയിൽ പോയത്. ഹൈക്കോടതിയിൽ എല്ലാ തെളിവുകളും ഹാജരാക്കിയിരുന്നു. വിചിത്രമായ വിധിയാണ് ഇപ്പോൾ വന്നത്. കേസ് ജയിച്ച് ജനപ്രതിനിധി ആകുക എന്നതല്ല ലക്ഷ്യം. വിധി തെറ്റായ കീഴ്വഴക്കങ്ങൾ കൊണ്ടുവരും. ദൈവങ്ങളുടെ ചിത്രം അച്ചടിച്ച് തെരഞ്ഞെടുപ്പിന് ഇറങ്ങിയാലും കുഴപ്പമില്ലെന്ന സ്ഥിതി വരുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: കേരള സ്റ്റോറി പ്രദര്‍ശനം ദൗര്‍ഭാഗ്യകരം; പ്രതിഷേധവുമായി സാംസ്‌കാരിക പ്രവര്‍ത്തര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here