എം ടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു എന്ന് മെഡിക്കൽ ബുള്ളറ്റിൻ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ചികിത്സയില്‍ കഴിയുന്നത്.
ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം. കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസതടസ്സം നേരിട്ടതിന് തുടര്‍ന്ന് എംടിയെ ആശുപത്രിയിലെത്തിച്ചത്.
Also Read: വന നിയമ ഭേദഗതി ബിൽ കർഷക വിരുദ്ധമല്ല; മന്ത്രി എ കെ ശശീന്ദ്രൻ
കഴിഞ്ഞ ദിവസങ്ങളില്‍ മരുന്നുകളോട് പ്രതികരിക്കാതിരുന്ന അദ്ദേഹത്തിൻ്റെ ശരീരം നിലവിൽ നേരിയ രീതിയില്‍ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ കാര്യമായ മാറ്റങ്ങളില്ല. ഡോക്ടർമാരുടെ വിദഗ്ധ സംഘം ഓരോ മണിയ്ക്കൂറിലും ആരോഗ്യനില വിലയിരുത്തുന്നുണ്ട്.
ഈ മാസം 15 നാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എംടിയെ ആശുപത്രിയില്‍ പ്രാവശിപ്പിക്കുന്നത്. ഹൃദയസ്തംഭനം കൂടെ വന്നതോടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്തിലാണ് ഇപ്പോഴുള്ളത്. എംടി പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. എംടിയുടെ സാഹിത്യ, സിനിമ, രാഷ്ട്രീയ മേഖലകളിലെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനായി ആശുപത്രിയില്‍ എത്തുന്നുണ്ട്.
Key Words: MT Vasudevan Nair health critical, Writer mt, Kozhikode BM
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here