എം ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

mt-vasudevan-nair

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എം ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു എന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഡോക്ടറുമാരുടെ വിദഗ്ദ്ധ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചു വരികയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിട്ടുണ്ട്.

ഈ മാസം 15 നാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എംടിയെ ആശുപത്രിയില്‍ പ്രാവശിപ്പിക്കുന്നത്. ഹൃദയസ്തംഭനം കൂടെ വന്നതോടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്തിലാണ് ഇപ്പോഴുള്ളത്.

ALSO READ; പമ്പാ സംഗമം വീണ്ടും; ജനുവരി 12ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

കഴിഞ്ഞ ദിവസങ്ങളില്‍ മരുന്നുകളോട് പ്രതികരിക്കാതിരുന്ന അദ്ദേഹത്തിൻ്റെ ശരീരം നിലവിൽ നേരിയ രീതിയില്‍ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ കാര്യമായ മാറ്റങ്ങളില്ല. ഡോക്ടർമാരുടെ വിദഗ്ധ സംഘം ഓരോ മണിയ്ക്കൂറിലും ആരോഗ്യനില വിലയിരുത്തുന്നുണ്ട്.

ENGLISH NEWS SUMMARY: The medical bulletin states that MT Vasudevan Nair, who is undergoing treatment at a private hospital in Kozhikode, remains in critical condition. He is being monitored by an expert team of doctors, the medical bulletin said.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News