ചികിത്സയില്‍ കഴിയുന്ന എംടിയുടെ ആരോഗ്യ നില ഗുരുതരം

mt-vasudevan-nair

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നില അതീവ ഗുരുതരം. ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ചുവരികയാണ്. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് എംടി.

കഴിഞ്ഞ 15നാണ് ശ്വാസതടസ്സം നേരിട്ടതിന് തുടര്‍ന്ന് എം ടി യെ ആശുപത്രിയിലെത്തിച്ചത്. ഹൃദയസ്തംഭനം കൂടെ വന്നതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്തിലാണ് ഇപ്പോഴുള്ളത്.

Also Read : അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്; ക്രിസ്മസ് ദിനത്തില്‍ ലഭിച്ച മകള്‍ക്ക് പേരുകള്‍ ക്ഷണിച്ച് മന്ത്രി വീണാ ജോര്‍ജ്

എം ടി പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. എംടിയുടെ സാഹിത്യ, സിനിമ, രാഷ്ട്രീയ മേഖലകളിലെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനായി ആശുപത്രിയില്‍ എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ മരുന്നുകളോട് ഒട്ടും പ്രതികരിക്കാതിരുന്ന ശരീരം നേരിയ രീതിയില്‍ പ്രതികരിച്ച് തുടങ്ങിയ.ിരുന്നു. എന്നാല്‍ കാര്യമായ മാറ്റങ്ങളില്ല. ഡോക്ടറുമാരുടെ വിഭഗ്ദ്ധ സംഘം ഓരോ മണിയ്ക്കൂറിലും ആരോഗ്യ നില വിലയിരുത്തുന്നുണ്ട്.

Also Read : മാസ്റ്റർ ബ്രെയിൻ കുടുങ്ങി; വെർച്വൽ തട്ടിപ്പിൽ പശ്ചിമബംഗാളിലെ യുവമോർച്ച നേതാവിനെ പൂട്ടി കേരള പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News