എംടി വാസുദേവൻ നായരുടെ വീട്ടിൽ പ്രതികൾ മോഷണം നടത്തിയത് നാല് വർഷക്കാലയളവിൽ.
15 ലക്ഷം രൂപ വിലമതിക്കുന്ന 26 പവൻ സ്വർണമാണ് പ്രതികൾ അവിടെ നിന്നും മോഷ്ടിച്ചത്. പാചകക്കാരി ശാന്തയും ബന്ധു പ്രകാശനുമാണ് മോഷണം നടത്തിയത്.മോഷ്ടിച്ച സ്വർണ്ണം കോഴിക്കോട് മൂന്ന് ജ്വല്ലറികളിൽ വിൽപ്പന നടത്തി. തൊണ്ടിമുതൽ കണ്ടെത്താനായിട്ടില്ല പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
എം ടിയുടെ നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലാണ് മോഷണം നടന്നത് . 26 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എം.ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് ആണ് കേസെടുത്തത്.
കഴിഞ്ഞ മാസം 29-നും 30-നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. എം.ടി. വാസുദേവന്‍ നായരും ഭാര്യ സരസ്വതിയും വീട്ടില്‍ ഉണ്ടായിരുന്നില്ല.ഇവര്‍ പുറത്തുപോയ സമയത്താണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം മോഷണം പോയതായി അറിയുന്നത്. തുടര്‍ന്ന്പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here