ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ശ്രമങ്ങൾക്ക് കരുത്ത് പകര്‍ന്ന് മറ്റൊരു പദ്ധതികൂടി യാഥാര്‍ഥ്യമാകുന്നു. സിയാലിന്റെ പുതിയ സംരംഭമായ ‘താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്,’ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
യാത്രക്കാർക്ക് പരമാവധി സേവനങ്ങൾ ഒരുക്കുന്നതുള്‍പ്പടെ സിയാൽ നടപ്പാക്കിവരുന്ന മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായാണ് താജ് ഹോട്ടൽ സമുച്ചയം പ്രവര്‍ത്തന സജ്ജമാകുന്നത്.
ടെർമിനലുകളിൽ നിന്ന് 500 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടലിലേയ്ക്ക് ലാൻഡിംഗ് കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ യാത്രക്കാര്‍ക്ക് എത്തിച്ചേരാനാകും. 111 മുറികൾ, പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, ബാങ്ക്വെറ്റ് ഹാളുകൾ, ബോർഡ് റൂമുകൾ, പ്രീ-ഫംഗ്ഷൻ ഏരിയ, സിമ്മിംഗ് പൂൾ, വിസ്തൃതമായ ലോബി, ബാർ, ഫിറ്റ്‌നസ് സെന്റർ തുടങ്ങി പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ താജ് ഹോട്ടലിലുണ്ട്.
Also Read: ലൈംഗിക അതിക്രമം: സീരിയൽ നടിയുടെ പരാതിയിൽ നടൻമാർക്കെതിരെ കേസ്
താജിന്റെ പ്രശസ്തമായ വിസ്ത റസ്റ്ററന്റ് , ഹൗസ് ഓഫ് മിംഗ് എന്നിവ രൂചി വൈവിദ്ധ്യവും ഒരുക്കുന്നു.ശനിയാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഉദ്ഘാടനം ചെയ്യും.
സിയാലിന്റെ മാസറ്റർ പ്ലാൻ പൂർത്തിയാകുന്നതോടെ കൂടുതൽ നിക്ഷേപം ആകർഷിക്കപ്പെടുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് എം ഡി എസ് സുഹാസ് പറഞ്ഞു.
Also Read: ആവശ്യങ്ങളിൽ തീരുമാനമായില്ല; 11ാം ദിവസത്തിലേക്ക് കടന്ന് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ സത്യാഗ്രഹം
മാസ്റ്റർ പ്ലാനിലെ ഭൂവിനിയോഗ പദ്ധതിയുടെ ഭാഗമായി സിയാൽ പണികഴിപ്പിച്ച ഹോട്ടൽ, തുടർ-നിക്ഷേപ നടത്തിപ്പിനായി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ്, ആഗോള ടെൻഡറിലൂടെയാണ് താജ് ഗ്രൂപ്പിനെ കണ്ടെത്തിയത്.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, സുസ്ഥിര വികസനത്തിനും പ്രവർത്തന മികവിനുമുള്ള 10 മെഗാ പ്രോജക്ടുകളും 163 ഇടത്തരം സംരംഭങ്ങളും സിയാൽ നടപ്പിലാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here